ലിജോ ജോസ് പെല്ലിശ്ശേരി - മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബന്‍' രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. 77 ദിവസം നീണ്ട ചിത്രീകരണം ആയിരുന്നു രാജസ്ഥാനില്‍ ഉണ്ടായിരുന്നത്. ഇതോടെ ചിത്രത്തിന്റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടന്‍ ഇനി അവധിയാഘോഷത്തിനായി പറക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഷെഡ്യൂള്‍ ബ്രേക്ക് ആയതോടെ മോഹന്‍ലാല്‍ ഒരു ചെറിയ ഒഴിവുകാലം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുമാസത്തെ അവധിക്കാലം ആണ് നടന്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.സിനിമയുടെ അടുത്ത ചിത്രീകരണം ഇനി മെയ് മാസത്തില്‍ ആയിരിക്കും ആരംഭിക്കുക. മൂന്നാംഘട്ട ചിത്രീകരണം ചെന്നൈ ഗോകുലം സ്റ്റുഡിയോസില്‍ ആണ് അടുത്ത മാസം ചചിത്രീകരിക്കുക.വാലിബന്റെ അവസാന ഷെഡ്യൂളാണ് .മെയ് അവസാനമോ ജൂണ്‍ ആദ്യമോ ചിത്രീകരണം മുഴുമിപ്പിച്ച് ലിജോയും ടീമും പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ഇതും മാസങ്ങള്‍ നീളും.
രണ്ടാം ഷെഡ്യൂളില്‍ വേറിട്ട ഗെറ്റപ്പിലാവും മോഹന്‍ലാല്‍ എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറേ ചിത്രങ്ങളിലായി ആവര്‍ത്തിക്കുന്ന താടിയുള്ള ലുക്ക് മോഹന്‍ലാല്‍ ഈ ഷെഡ്യൂളില്‍ ഉപേക്ഷിക്കുമെന്നും ചലച്ചിത്ര വൃത്തങ്ങളില്‍ സംസാരമുണ്ട്. പ്രേക്ഷകരിലും കാത്തിരിപ്പ് സൃഷ്ടിച്ച വാര്‍ത്തയാണ് ഇത്.
ഗുസ്തിയുടെ പശ്ചാത്തലത്തില്‍ഒരുങ്ങുന്ന വാലിബനില്‍ രണ്ടു ഗെറ്റപ്പില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സോണാലി കുല്‍കര്‍ണി, ഹരീഷ് പേരടി,മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള,കഥ നന്ദി, സുചിത്ര നായര്‍, ഡാനിഷ് സേട്ട് എന്നിവരാണ് മറ്റ് താരങ്ങള്‍.ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലെ ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ്, ആമേന്‍ മൂവി മോണ്‍സ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നീ ബാനറുകളില്‍ ആണ് നിര്‍മ്മാണം.രചന പി.എസ് .റഫീക്ക്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.പി.ആര്‍. ഒ പ്രതീഷ് ശേഖര്‍.
ജീത്തു ജോസഫ് ചിത്രം റാമിന്റെ അവസാന ഷെഡ്യൂള്‍ ബാക്കിയുണ്ട്. 24 ദിവസം ടുണിഷ്യയിലും 10 ദിവസം വീതം യു.കെയിലും ഡല്‍ഹിയിലും ചിത്രീകരണമുണ്ട്. വാലിബന്റെ അവസാന ഷെഡ്യൂളിനു മുന്‍പ് റാം പൂര്‍ത്തിയാക്കാനാണ് മോഹന്‍ലാലിന്റെ ആലോചന. റാമും വാലിബനും പൂര്‍ത്തിയായശേഷം രജനികാന്ത് ചിത്രം ജയിലറിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക.
രജനികാന്തും മോഹന്‍ലാലും ഒരുമിച്ചുള്ള ക്‌ളൈമാക്‌സ് ആക്ഷന്‍ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. തുടര്‍ന്ന് അനൂപ് സത്യന്റെ ചിത്രമാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത് . ആഗസ്റ്റ് 15ന് എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കും.