ഉള്ളൊഴുക്കില്‍ അഭിനയിക്കാന്‍ പലവട്ടം വിളിച്ച ശേഷമാണ് സമ്മതിച്ചത്; അങ്ങനെ സംഭവിച്ചതില്‍ ക്രിസ്റ്റോയോട് മാപ്പു പറയുന്നുവെന്ന ഉര്‍വ്വശി; ലീലാമ്മയായി ഉര്‍വശിയുടേത് മികച്ച പ്രകടനമെന്ന് പ്രതികരിച്ച് സംവിധായകനും; പുരസ്‌കാര നേട്ടത്തില്‍ താരങ്ങളുടെ പ്രതികരണം ഇങ്ങനെ

Malayalilife
ഉള്ളൊഴുക്കില്‍ അഭിനയിക്കാന്‍ പലവട്ടം വിളിച്ച ശേഷമാണ് സമ്മതിച്ചത്; അങ്ങനെ സംഭവിച്ചതില്‍ ക്രിസ്റ്റോയോട് മാപ്പു പറയുന്നുവെന്ന ഉര്‍വ്വശി; ലീലാമ്മയായി ഉര്‍വശിയുടേത് മികച്ച പ്രകടനമെന്ന് പ്രതികരിച്ച് സംവിധായകനും; പുരസ്‌കാര നേട്ടത്തില്‍ താരങ്ങളുടെ പ്രതികരണം ഇങ്ങനെ

മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതിലെ സന്തോഷം പങ്കുവച്ച് ഉര്‍വശിയും സംവിധായകന്‍ ക്രിസ്റ്റോയും. അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിക്കാറില്ല. ഡയറക്ടറുടെ വാക്കുകളാണ് ആദ്യത്തെ അവാര്‍ഡ്. പ്രേക്ഷകരുടെ വാക്കുകളും ഓരോ പുരസ്‌കാരങ്ങളാണ്. പാര്‍വതിയുടെ പ്രകടനവും മികച്ചതായിരുന്നു. അവര്‍ ഓപ്പോസിറ്റ് ഉണ്ടായിരുന്നതു കൊണ്ടാണ് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞതെന്ന് ഉര്‍വശി പ്രതികരിച്ചു.

'ഒരുപാട് പ്രയാസങ്ങള്‍ അനുഭവിച്ചാണ് സിനിമ ഷൂട്ട് ചെയ്തത്. രാവിലെ മുതല്‍ വൈകിട്ട് വരെ വെള്ളത്തിലായിരുന്നു നിന്നത്. കാലൊക്കെ കുറേ കറുത്ത് പോയി. കരയത്തില്ലെന്ന് ഞാനാണ് ഡയറക്ടറോട് പറഞ്ഞത്. 44 ദിവസമുണ്ട് ഷൂട്ടിഗ്, പൊട്ടിക്കരഞ്ഞുകൊണ്ട് ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. ചേച്ചിക്കെന്താണോ തോന്നുന്നത് അങ്ങിനെ ചെയ്‌തോളാന്‍ പറഞ്ഞു. കരയാതെ കരയുന്നതായിരുന്നു പ്രയാസം. 40 ദിവസം ആയപ്പോഴേക്കും ശാരീരികമായി ക്ഷീണിച്ചു.

ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഇനി ഒരുപ്രാവശ്യം കൂടി അങ്ങനെ ചിന്തിക്കുന്നത് എങ്ങനെയാണെന്ന് ആലോചിക്കാന്‍ വയ്യ. ക്രിസ്റ്റോ ടോമി എനിക്ക് എന്റെ അനിയനെ പോലെയാണ്. ചിലപ്പോഴൊക്കെ ഞാന്‍ അദ്ദേഹത്തോട് ചൂടായിട്ടുണ്ട്. എനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതിന് അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയാണ്. വെരി സോറി ക്രിസ്റ്റോ. ഈ പുരസ്‌കാരം ക്രിസ്റ്റോയ്ക്ക് കൊടുക്കേണ്ടതാണ്''- ഉര്‍വശി പറഞ്ഞു.ഉള്ളൊഴുക്കില്‍ അഭിനയിക്കാന്‍ ക്രിസ്റ്റോ പലവട്ടം വിളിച്ച ശേഷമാണ് സമ്മതിച്ചത്. അങ്ങനെ സംഭവിച്ചതില്‍ ക്രിസ്റ്റോയോട് മാപ്പു പറയുകയാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ഉര്‍വശിയുടെ അഭിപ്രായത്തോട് സംവിധായകന്‍ ക്രിസ്റ്റോ ടോമിയും പ്രതികരിച്ചു. പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയെ അഭിനന്ദിക്കുന്നതായി ക്രിസ്റ്റോ പറഞ്ഞു. ഉള്ളൊഴുക്കിലെ ലീലാമ്മയായി ഉര്‍വശിയുടേത് മികച്ച പ്രകടനമായിരുന്നു. ഉര്‍വശിക്ക് പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ക്രിസ്റ്റോ പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉര്‍വശിയുടെ പ്രകടനം കണ്ട് കട്ട് പറയാന്‍ പോലും മറന്നുപോയ അനുഭവവും സംവിധായകന്‍ നേരത്തെ പങ്കുവച്ചിട്ടുണ്ട്. ഉള്ളൊഴുക്കിന്റെ ഒരു സീനില്‍ ഒറ്റ ഷോട്ടില്‍ പകര്‍ത്തിയ ഒരു സീനിനെ മുന്‍ നിറുത്തിയായിരുന്നു സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.

പാര്‍വതി തിരുവോത്തിന്റേതും മികച്ച പ്രകടനമായിരുന്നു എന്നും ക്രിസ്റ്റോ ചൂണ്ടിക്കാട്ടി,? മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് പുറമേ ഉള്ളൊഴുക്കിന് മികച്ച സൗണ്ട് ഡിസൈനിംഗിനും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള  പുരസ്താരവും ലഭിച്ചിരുന്നു. ജയദേവന്‍ ചക്കേടത്തിനും അനില്‍ രാധാകൃഷ്ണനുമാണ് സൗണ്ട് ഡിസൈനിംഗിന് പുരസ്‌കാരം ലഭിച്ചത്. റോഷന്‍ മാത്യുവിനാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം.

 മധു ചന്ദ്രലേഖയിലൂടെ 2006ലാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഒടുവില്‍ ലഭിച്ചത്. 1989 (മഴവില്‍കാവടി,? വര്‍ത്തമാനകാലം)?,? 1990 (തലയണമന്ത്രം)?,? 1991 (ഭരതം,? കാക്കത്തൊള്ളായിരം,? കടിഞ്ഞൂല്‍ കല്യാണം)?,? 1995 (കഴകം)?  എന്നിങ്ങനെയാണ് ഉര്‍വശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

urvasi reacts on best actress award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES