Latest News

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി മാളികപ്പുറം; ചിത്രം 30 ന് റിലീസിനെത്തുമെന്ന് ഉണ്ണി മുകുന്ദന്‍

Malayalilife
ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി മാളികപ്പുറം; ചിത്രം 30 ന് റിലീസിനെത്തുമെന്ന് ഉണ്ണി മുകുന്ദന്‍

ണ്ണി മുകുന്ദന്‍ നായക കഥാപാത്രമായി എത്തുന്ന ഭക്തിസാന്ദ്രമായ ചിത്രമാണ് മാളികപ്പുറം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ചെയ്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും എന്നാണ് താരം അറിയിച്ചിട്ടുള്ളത്. നവാഗതനായ വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.

കല്യാണി എന്ന എട്ടുവയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ്  ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് ചിത്രത്തില്‍  ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് ചിത്രത്തിന്റെ  രചന. സംവിധായകന്‍ തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിഷ്ണു നാരായണന്‍ ആണ്.

സംഗീതവും പശ്ചാത്തല സംഗീതവും രഞ്ജിന് രാജ്, പ്രൊഡക്ഷന് കണ്ട്രോളര് സഞ്ജയ് പടിയൂര്, വരികള്‍ സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോ?ഗ്രഫി കനല്‍ കണ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റെജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടര്‍ ഷംസു സൈബ, സ്റ്റില്‍സ് രാഹുല്‍ ഫോട്ടോഷൂട്ട്, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് വിപിന്‍ കുമാര്‍, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് കോളിന്‍സ് ലിയോഫില്‍.

പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ചിത്രീകരണം  ശബരിമലയിലും പരിസരപ്രദേശങ്ങളിലും ആയി പൂര്‍ത്തിയായി.

unni mukundan announces the releaseof malikappuram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES