സീരിയല്‍ നടനും സംവിധായകനുമായ മധുമോഹന്‍ അന്തരിച്ചു എന്ന തരത്തില്‍ ഇന്നലെ ഉച്ച മുതലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ പിന്നീട് ഈ വാര്‍ത്ത വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു..'മധു മോഹന്‍ എന്ന പേരില്‍ കൊച്ചിയില്‍ ഒരാള്‍ അന്തരിച്ചതിനു പിന്നാലെയാണ് മരണ വാര്‍ത്ത പരന്നത്. സംഭവത്തില്‍ പ്രതികരണവുമായി നടന്‍ നേരിട്ടെത്തുകയും ചെയ്തു.
അടുത്ത സുഹൃത്താണ് ഇക്കാര്യം അറിയിച്ചതെന്നും മധു മോഹന്‍ എന്ന പേരു കേട്ടപ്പോള്‍ എന്റെ മുഖം എല്ലാവരുടെയും മനസ്സിലേക്ക് എത്തിയതെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.' എന്തായാലും ഞാനിവിടെ ജീവനോടെയുണ്ട്.'- മധു മോഹന്‍ പറഞ്ഞു.
ഉച്ചയോടെയായിരുന്നു നടന്‍ മധു മോഹന്‍ അന്തരിച്ചുവെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചുവെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.'
ഒരുകാലത്ത് ദൂരദര്‍ശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായകനായി മാറിയ താരമായിരുന്നു മധുമോഹന്‍.മാനസി, സ്‌നേഹസീമ തുടങ്ങി സൂപ്പര്‍ ഹിറ്ര് സീരീയിലുകളുടെ നായകനും സംവിധായകനുമായി തിളങ്ങിയ മധുമോഹന്‍ സ്ത്രീ പ്രേക്ഷകരായിരുന്നു ആരാധകര്‍.