സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടൊവിനോ ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയപ്പോള്‍ രക്ഷകനായത് പൊലീസുകരന്‍. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ട്രാഫിക്ക് ബ്ലോക്കില്‍ താരം പെട്ടത്. കൃത്യസമയത്ത് എത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒരു ബൈക്കുമായി ആരെങ്കിലും വന്നാല്‍ സ്ഥലത്ത് വേഗത്തിലെത്താമെന്നുമായിരുന്നു താരത്തിന്റെ മറുപടി. ഒക്ടോബര്‍ ഒന്നിന് ഗോശ്രീ പാലത്തിലുണ്ടായ ഗതാഗതക്കുരുക്കിലാണ് ടൊവിനോയുടെ കാര്‍ അകപ്പെട്ടത്. വൈകീട്ട് ആറിന് തുടങ്ങേണ്ട ഉദ്ഘാടനച്ചടങ്ങിനായി ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറാണ് കാത്തിരുന്നത്.
ബ്ലോക്കിലാണ് ഒരു ബൈക്ക് കിട്ടിയാല്‍ വരാമായിരുന്നുവെന്ന് ടൊവിനോ പൊലീസ് മേലധികാരിയെ വിളിച്ചറിയിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് അദ്ദേഹത്തെ ബൈക്കില്‍ സ്ഥലത്ത് എത്തിച്ചത്. ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പൊലീസ് ഓഫീസര്‍ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാറാണ് ടോവിനോയെ ബൈക്കില്‍ സ്ഥലത്ത് എത്തിച്ചത്. താരജാഡിലില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് വരുന്നതാരത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.