കെ ജി എഫിന്റെ വമ്പന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയില്‍ വളര്‍ന്ന യാഷിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികളും ആരാധകരും. അതിനിടയിലാണ്, പ്രശസ്ത മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രത്തിലാണ് യാഷ് ഇനി വേഷമിടുക എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നത്. ഇപ്പോളിതാ മയക്കുമരുന്ന് മാഫിയയെ കേന്ദ്രകരിച്ചാണ് ചിത്രത്തിന്റെ കഥ പോകുന്നതെന്നാണ് സൂചന.
ഗോവ കടല്‍ത്തീരത്തുനിന്ന് റഷ്യയിലേക്ക് നടത്തുന്ന മയക്കുമരുന്ന് ഇടപാടും തുടര്‍ സംഭവങ്ങളുമാണ് ബിഗ് ബഡ്ജറ്രില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.കെ.ജി.എഫ് നേടിയ ചരിത്ര വിജയത്തിനുശേഷം യഷ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. യഷും ഗീതു മോഹന്‍ദാസും ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ 23ന് ആരംഭിക്കും.
ചിത്രീകരണം എവിടെ ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യഷ് 19 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ ടൊവിനോ തോമസ് എത്താന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും. മറ്റു ഭാഷകളില്‍നിന്നുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ട യഷ് ആഴ്ചകള്‍ക്ക് മുന്‍പാണ് ഗീതുവിനെ സമ്മതം അറിയിക്കുകയായിരുന്നു. നിവിന്‍ പോളി നായകനായ മൂത്തോന്‍ ആണ് ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം.ബാലതാരമായി വെള്ളിത്തിരയില്‍ എത്തി നായികയായി മാറിയ ഗീതു ഇപ്പോള്‍ അതേസമയം രാമായണത്തെ ആസ്പദമാക്കി നിതീഷ് തിവാരി ഒരുക്കുന്ന ചിത്രത്തില്‍ യഷ് അഭിനയിക്കുന്നുണ്ട്.