യുവനടന്മാരില്‍ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് .മീശ പിരിച്ചുള്ള ചിത്രമാണ് ടൊവിനോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത് . 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണിതെന്നാണ് സൂചന.
തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമായി പൊന്ന്യം ഏഴരക്കണ്ടത്ത് നടന്ന പൊന്ന്യത്ത് അങ്കത്തില്‍ അതിഥിയായി നടന്‍ വേറിട്ട ലുക്കിലെത്തിയത്.
കളരിപയറ്റും മറ്റ് ആയോധന കലകളും കണ്ട് ആസ്വദിക്കുക മാത്രമല്ല അങ്കത്തിനായി തട്ടകത്തിലോട്ട് ഇറങ്ങുകയും ചെയ്തു ടൊവിനോ. താരത്തിന്റെ രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു
ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിയോത്തികാവ് എന്ന പ്രദേശത്തെ കള്ളന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തില്‍ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.
ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബേസില്‍ ജോസഫ്, കിഷോര്‍, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, ജഗദീഷ് എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുക്കുന്നത്.
ജിതിന്‍ ലാല്‍ ആണ് സംവിധായകന്‍. ചിത്രത്തില്‍ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാര്‍ തിരകഥ എഴുതുന്ന ചിത്രത്തിന്റെ നിര്‍മാണം ഡോക്ടര്‍ സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.