നടന്‍ വിക്രത്തെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. കൊച്ചിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ താന്‍ വിക്രത്തിന്റെ ഫാന്‍ ബോയി ആണെന്നാണ് ടൊവിനോ പറയുന്നത്. വിക്രത്തിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ' പൊന്നിയിന്‍ സെല്‍വിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി കൊച്ചിയിലെത്തിയതായിരുന്നു വിക്രം.
അടങ്ങാത്ത ആരാധനയുടെ നിമിഷമാണിത്. വിക്രമിനെ കാണാനുള്ള അവസരം ലഭിച്ചു. അവിശ്വസനീയം എന്നേ പറയാനാകൂ. അദ്ദേഹം എനിക്ക് എന്തായിരുന്നുവെന്ന് ഞാന്‍ എങ്ങനെ വിവരിക്കും! എണ്ണമറ്റ തവണ ഞാന്‍ 'അന്യന്‍' കണ്ടിട്ടുണ്ട്, ഓരോ തവണയും അദ്ദേഹത്തിന്റെ പ്രകടനം വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്.
വിക്രമിനേപ്പോലെ ആകുക എന്നത് ഒരു അഭിലാഷമാണ്. സിനിമയില്‍ അവസരം ലഭിച്ചുവെങ്കിലും എന്തെങ്കിലും പ്രതിസന്ധികള്‍ വരുമ്പോള്‍ എന്റെ ചിന്തകളില്‍, പദ്ധതികളില്‍, പരാമര്‍ശങ്ങളില്‍ - എല്ലാറ്റിനും അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരിക്കും. ഏറ്റവും മികച്ച സമയമാണ് എന്റെ ആരാധനാപാത്രത്തിനൊപ്പം ചിലവഴിച്ചത്. അദ്ദേഹം ഒരു മികച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്റ്റൈലും രീതികളും എല്ലാം മികച്ചതാണ്. അത്രയും വിനയത്തോടെയും അംഗീകാരത്തോടെയുമാണ് അദ്ദേഹം സംസാരിക്കുന്നത്. എന്നും വിക്രമിന്റെ ഫാന്‍ ബോയ് ആയിരിക്കും' - ടൊവിനോ പോസ്റ്റില്‍ പറഞ്ഞു. '
പൊന്നിയിന്‍ സെല്‍വന്‍' ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം ഏപ്രില്‍ 28ന് തിയേറ്ററുകളില്‍ എത്തുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു സംഘം.