ടൊവിനോ തോമസ്സിനെ നായകനാക്കിലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍. തിലകം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ടൊവിനോ തോമസ്സിന്റെ കാലിനു പരിക്കേറ്റു.
പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്കു പറ്റിയത്..പരിക്ക് ഗുരുതരമുള്ളതല്ലായെങ്കിലും ഒരാഴ്ച്ചത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചതിനുസരിച്ച് ചിത്രീകരണം നിര്‍ത്തിവച്ചു.
ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുതരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു.ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് നിര്‍മിക്കുന്നത്.
പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മേക്കേഴ്സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ് ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത് ഇത് ആദ്യമാണ്.
വാഴൂര്‍ ജോസ്