മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ഇപ്പോള്‍ അതിന്റെ അവസാന ഘട്ട ഷൂട്ടിംഗിലാണ്. 90 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ പുരോഗമിക്കുകയാണ്.ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തില്‍ എത്തുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കാരൈക്കുടിയില്‍ രണ്ടു ദിവസം കൊണ്ട് ടൊവിനോയുടെ സീനുകള്‍ ചിത്രീകരിച്ചുവെന്നും റിപ്പോര്‍്ട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ടോവിനോ തോമസ് കടന്ന് വരുന്ന ഒരു വീഡിയോ വൈറലായി മാറിയിരുന്നു.
ടൊവിനോ ട്രിപ്പിള്‍ വേഷത്തില്‍ എത്തുന്ന അജയന്റെ രണ്ടാം മോഷണത്തിന്റെ ഏതാനും സീനുകള്‍ കാരൈക്കുടിയില്‍ ചിത്രീകരിച്ചിരുന്നു.
മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷന്‍ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത്, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ അഭിലാഷ് എന്‍ ചന്ദ്രനാണ്. വലിയ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഓണം റിലീസായി എത്തുന്ന കിംഗ് ഒഫ് കൊത്ത അവസാന ഘട്ട ചിത്രീകരണത്തിലാണ്.
ചെമ്പന്‍ വിനോദ് ജോസ് , ഗോകുല്‍ സുരേഷ്, പ്രസന്ന, ഐശ്വര്യ ലക്ഷമി, നൈല ഉഷ, ശാന്തി കൃഷ്ണ , പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്ത ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണ്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോവുന്നത്.
ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയ ജോസിന് രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രന്‍ ആണ് മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന കിംഗ് ഒഫ് കൊത്തയുടെ രചയിതാവ്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് കിംഗ് ഒഫ് കൊത്ത നിര്‍മ്മിക്കുന്നത്. അതേസമയം നവാഗതനായ ജിതിന്‍ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷത്തില്‍ ടൊവിനോയുടെ സീനുകള്‍ 25ന് പൂര്‍ത്തിയാകും. 28ന് പാക്കപ്പ് ആകും.