പുതുവര്‍ഷത്തിന്റെ തുടക്കം തന്നെ ഇത്തവണ മലയാള സിനിമയ്ക്ക് നേട്ടമായിരുന്നു. 2018 അവസാനിച്ചപ്പോള്‍ നൂറ് കോടി ക്ലബില്‍ കയറ്റിയത് കായംകുളം കൊച്ചുണ്ണിയും ഒടിയനും ആണെങ്കില്‍ 2019 ല്‍ ഇതേ മോഹന്‍ലാല്‍ എഫക്ട് തന്നൊയാണ് മലയാളസിനിമയിലും ആഞ്ഞ് വീശുന്നത്.
റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍പോളി നായകനായി എത്തിയ കൊ്ചുണ്ണിയില്‍ അതിഥി റോളിലെത്തിയ മോഹന്‍ലാലായിരുന്നു തരംഗം സൃഷ്ടിച്ചത്. ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ എഫ്ക്ട് പലയിടത്തും പാളിയെങ്കില്‍ പോലും ചിത്രം റെക്കോഡ് കളക്ഷനായിരുന്നു വാരിക്കൂട്ടിയത്.
100 കോടി നിശ്പ്രയാസം പിന്നിട്ട ഒടിയനും കൊച്ചിണ്ണിക്കും പിന്നാലെ ലൂസിഫര്‍ തീര്‍ത്തത് പന്ത്രണ്ട് ദിവസം കൊണ്ട് 101.62 കോടി കളക്ഷനാണ്. പൃഥ്വിരാജിന്റെ കന്നി സംവിധാനത്തിലൊരുക്കിയ ചിത്രം ഒരര്‍ത്ഥത്തിലും പ്രേക്ഷകനെ നിരാശനാക്കിയില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലിറങ്ങിയ ലൂസിഫറില്‍ മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിനു പുറമേ ബോളിവുഡില്‍ നിന്നും വിവേക് ഓബ്‌റോയി വരെ താരപ്രഭ തെളിയിച്ചു.
ദിലീഷ് പോത്തന്റെ സഹസംവിധായകനായി തുടക്കം കുറിച്ച മധു സി നാരായണന്റെ രചനയില്‍ 2019ലെ ഏറ്റവും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കരന്റെ തിരക്കഥയിലൊരുക്കിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ഷൗന്‍ നിഗം, തുടങ്ങി വന്‍ താരനിരതന്നെയാണ് അടങ്ങിയത്. റിയലിസ്റ്റിക് അനുഭൂതി കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തിയ ചിത്രം 38.86 കോടി നേടി 2019ലെ മികച്ച നേട്ടം കൈവരിച്ചു.
ബി. ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന്‍വക്കീല്‍ 15.90 കോടി നേടിയപ്പോള്‍ ആസിഫലിയുടെ വിജയചിത്രം വിജയ് സൂപ്പറും പൗര്‍ണമിയും 13.01 കോടി നേടി നാലം സ്ഥാനത്ത് നിലയുറപ്പിച്ചും. മികച്ച പ്രണയകഥ സമ്മാനിച്ച ചിത്രം എന്നതും ആസിഫിന്റെ നേട്ടമായിരുന്നു.
നിവിന്‍ പോളി നായകനായി എത്തിയ മിഖായേല്‍ പൃഥ്വിരാജിന്റെ 9 പിന്‍തള്ളിയാണ് ബോക്‌സ്ഓഫീസ് കുതിപ്പ് തുടര്‍ന്നത്. 9.48 കേടി ടോട്ടല്‍ കളക്ഷന്‍ നേടിയപ്പോള്‍ സയന്‍സ് ഫിക്ഷന്‍ കഥ പറഞ്ഞ 9 7.39 കോടി ബോക്‌സ് ഓഫീസ് വിജയം നേടി ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു. രജീഷാ വിജന്റെ ജൂണിന് 7.07 കോടി കളക്ഷനും പ്രിയാ വാര്യരുടെ ആദ്യ ചിത്രം അഡാര്‍ ലൗ 5.18 കോടിയും കളക്ഷന്‍ നേടി.
പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് 4.11 കോടി കളക്ഷനും അള്ള് രാമചന്ദ്രന്‍ 2.78 കോടി കളക്ഷനും നേടിയാണ് 2019 ടോപ് ക്രോസിങ് പട്ടികയിലേക്ക് എത്തപ്പെട്ടത്.
ആദ്യ ദിനത്തിലെ റെക്കോഡ് കളക്ഷനുകള്‍
1 ലൂസിഫര്‍- 6.70 കോടി
2 പേട്ട - 1.40 കോടി
3 വിശ്വാസം- 0.90 കോടി
4 കുമ്പളങ്ങി നൈറ്റ്‌സ്- 0.87 കോടി
5, പേരന്‍പ് - 0.85 കോടി
6, മിഖായേല്‍- 0.83
കോടതി സമക്ഷം ബാലന്‍ വക്കീല്‍-0.81 കോടി