Latest News

രാജകന്യകയും ചങ്ങായിയും മീശയും ഇന്ന് തിയേറ്ററുകളില്‍; യുവതാരനിരകള്‍ അണിനിരക്കുന്ന ചിത്രങ്ങള്‍ റീലീസിന്

Malayalilife
രാജകന്യകയും ചങ്ങായിയും മീശയും ഇന്ന് തിയേറ്ററുകളില്‍; യുവതാരനിരകള്‍ അണിനിരക്കുന്ന ചിത്രങ്ങള്‍ റീലീസിന്

' ചങ്ങായി 'ആഗസ്റ്റ് 1-ന്

പറവ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ അമല്‍ ഷാ, ഗോവിന്ദ് പൈ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധേഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന  'ചങ്ങായി'. ആഗസ്റ്റ് 1ന് പ്രദര്‍ശനത്തിനെത്തുന്നു.മികച്ച നവാഗത നടിക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നേടിയ ശ്രീലക്ഷ്മിയാണ് നായിക.ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, കോട്ടയം പ്രദീപ്, വിനോദ് കോവൂര്‍, വിജയന്‍ കാരന്തൂര്‍, സുശീല്‍ കുമാര്‍, ശ്രീജിത്ത് കൈവേലി, സിദ്ധിഖ് കൊടിയത്തൂര്‍, വിജയന്‍ വി നായര്‍, മഞ്ജു പത്രോസ്, അനു ജോസഫ് എന്നിവരാണ് 'ചങ്ങായി'യിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ഐവ ഫിലിംസിന്റെ ബാനറില്‍ വാണിശ്രീ നിര്‍മ്മിക്കുന്ന 'ചങ്ങായി'യുടെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു. 'തായ് നിലം' എന്ന തമിഴ് ചിത്രത്തിലൂടെ നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാങ്ങി കൂട്ടിയ ഛായാഗ്രഹകനാണ് പ്രശാന്ത് പ്രണവം.സൗദിയിലെ മലയാളി എഴുത്തുകാരി ഷഹീറ നസിര്‍ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

സംഗീതം-മോഹന്‍ സിത്താര,
എഡിറ്റര്‍- സനല്‍ അനിരുദ്ധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രേംകുമാര്‍ പറമ്പത്ത്, കല- സഹജന്‍ മൗവ്വേരി, മേക്കപ്പ്- ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം- ബാലന്‍ പുതുക്കുടി, സ്റ്റില്‍സ്- ഷമി മാഹി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര വര്‍മ്മ, അസോസിയേറ്റ് ഡയറക്ടര്‍- രാധേഷ് അശോക്, അസിസ്റ്റന്റ് ഡയറക്ടര്‍- അമല്‍ദേവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- സുഗുണേഷ് കുറ്റിയില്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍, പി.ആര്‍.ഒ.- എ എസ് ദിനേശ്.
മീശ 'ആഗസ്റ്റ് 1-ന്

കതിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ഡ്രാമ ചിത്രമായ ' മീശ ' ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു. ഹക്കീം ഷാ,ജിയോ ബേബി, ശ്രീകാന്ത് മുരളി,സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി തീവ്രമായഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ ദീര്‍ഘനാളുകള്‍ക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത പ്രശ്‌നങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്.യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജന്‍ നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ്-മനോജ്,സംഗീതം-സൂരജ് എസ് കുറുപ്പ്,ലൈന്‍ പ്രൊഡ്യൂസര്‍-സണ്ണി തഴുത്തല,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍,
കലാസംവിധാനം- മകേഷ് മോഹനന്‍, 
മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം,
സൗണ്ട് ഡിസൈനര്‍-
അരുണ്‍ രാമവര്‍മ്മ,
കളറിസ്റ്റ്- ജയദേവ് തിരുവൈപതി,ഡിഐ- പോയറ്റിക്ക്, വിഎഫ്എക്‌സ്- ഐവിഎഫ്എക്‌സ്, പബ്ലിസിറ്റി ഡിസൈന്‍- തോട്ട് സ്റ്റേഷന്‍, റോക്സ്സ്റ്റാര്‍, പ്രൊമോ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്,വിതരണം-ക്യാപിറ്റല്‍ സിനിമാസ്,പി ആര്‍ ഓ-എ എസ് ദിനേശ്.
'രാജകന്യക'ആഗസ്റ്റ് 1-ന്.
''
വൈസ് കിങ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലര്‍ ചിത്രമായ'രാജകന്യക' ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്നു.
ആത്മീയ രാജന്‍, രമേശ് കോട്ടയം,ഭഗത് മാനുവല്‍,ആശ അരവിന്ദ്,മെറീന മൈക്കിള്‍,ഡയാന ഹമീദ്,മീനാക്ഷി അനൂപ്,മഞ്ചാടി ജോബി,ചെമ്പില്‍ അശോകന്‍,അനു ജോസഫ്,ഡിനി ഡാനിയല്‍,ബേബി, മേരി,ടോം ജേക്കബ്, അഷറഫ് ഗുരുക്കള്‍, ഷിബു തിലകന്‍,ജയ കുറുപ്പ്,രഞ്ജിത്ത് കലാഭവന്‍,ജെയിംസ് പാലാ  എന്നിവരോടൊപ്പം പുതുമുഖ താരങ്ങളായ ഷാരോണ്‍ സഹിം, ദേവിക വിനോദ്, ഫാദര്‍ സ്റ്റാന്‍ലി, തേജോമയി, ആന്റണി ജോസഫ് ടി, മോളി വര്‍ഗീസ്, സോഫിയ ജെയിംസ്, ഫാദര്‍ വര്‍ഗീസ് ചെമ്പോലി, ദീപക് ജോസ്, പ്രജിത രവീന്ദ്രന്‍, ഫാദര്‍ ജോസഫ് പുത്തന്‍പുര, ജോസുകുട്ടി, ബാബു പാല, ജോസ് കട്ടപ്പന, ടോമി തേരകം, ഫാദര്‍ അലക്‌സാണ്ടര്‍ കുരീക്കാട്ട്, ടോമി ഇടയാല്‍, ടോണി, അനില്‍, ബാബു വിതയത്തില്‍, സുനില്‍കുമാര്‍, ജിയോ മോന്‍ ആന്റണി കൂടാതെ ബാലതാരങ്ങളായ അയോണ ബെന്നി, മുഹമ്മദ് ഇസ, അബ്ദുല്‍ മജീദ്,  അഭിഷേക് ടി പി, പ്രാര്‍ത്ഥന പ്രശോഭ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജില്‍സണ്‍ ജിനു, വിക്ടര്‍ ജോസഫ് എന്നിവരുടെ വരികള്‍ക്ക് അരുണ്‍ വെണ്‍പാല സംഗീതം പകരുന്നു. കെ എസ് ചിത്ര, മെറിന്‍ ഗ്രിഗറി,അന്ന ബേബി,രഞ്ജിന്‍ രാജ്, വില്‍സണ്‍ പിറവം എന്നിവരാണ്  ഗായകര്‍രഞ്ജിന്‍  രാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നു.
അരുണ്‍കുമാര്‍, ആന്റണി ജോസഫ് ടി  എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍-മരിയ വിക്ടര്‍,  ആര്‍ട്ട് ഡയറക്ടര്‍- സീമോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ, മേക്കപ്പ്- മനോജ് അങ്കമാലി, അസോസിയേറ്റ് ഡയറക്ടര്‍-ദിലീപ് പോള്‍, കോസ്റ്റ്യൂംസ്- സിജി തോമസ് നോബല്‍, ഷാജി കൂനമ്മാവ്, സംഘട്ടനം- അഷറഫ് ഗുരുക്കള്‍, സ്റ്റില്‍സ്-ജോര്‍ജ് ജോളി, ഡിസൈന്‍- ഐഡന്റ് ഡിസൈന്‍ ലാബ്, ഓഡിയോഗ്രാഫി- അജിത്ത് എബ്രഹാം ജോര്‍ജ്,
ഡിസ്ട്രിബൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍ ,വിതരണം-വൈസ് കിംങ് മൂവിസ്  ത്രൂ വള്ളുവനാടന്‍ സിനിമാ കമ്പനി, പി ആര്‍ ഒ-എ എസ് ദിനേശ്.

today releasing movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES