Latest News

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജിവി ബി.ജെ.പിയിലേക്ക്;  പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി തെലുങ്ക് മാധ്യമങ്ങള്‍

Malayalilife
 തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജിവി ബി.ജെ.പിയിലേക്ക്;  പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് വ്യക്തമാക്കി തെലുങ്ക് മാധ്യമങ്ങള്‍

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജിവി ബി.ജെ.പിയിലേക്കെന്ന് സൂചന.  ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയില്‍ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെന്ന് അഭ്യൂഹം പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ചില വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അതെ സമയം നേരത്തെ ചിരഞ്ജീവി പ്രജാരാജ്യം എന്ന ഒരു പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ അതെങ്ങുമെത്തിയില്ല.

ചിരഞ്ജീവിയുടെ സഹോദരന്‍ പവന്‍കല്യാണും ഒരു പാര്‍ട്ടി രൂപീകരിച്ചിട്ടണ്ട്. ഇതിനിടെ രാജ്യസഭാ എംപിമാര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാവായ അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത് ടിഡിപിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ്. 18 ശതമാനം വരുന്ന കാപ്പു സമുദായത്തെ ലക്ഷ്യമിട്ടാണ് ആന്ധ്രയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. റെഡ്ഢി സമുദായം കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് ആയിരുന്നു.

എന്നാല്‍ ഇവര്‍ ആണ് ഇപ്പോള്‍ വൈഎസ്ആര്‍ കൊണ്‌ഗ്രെസ്സിനെ പിന്തുണയ്ക്കുന്നത്. കാപ്പു സമുദായം ടിഡിപിയുടെ വോട്ടുബാങ്ക് ആണ്. മുന്മന്ത്രിയായിരുന്ന കന്ന ലക്ഷ്മി നാരായണന്‍ ആണ് ബിജെപിയുടെ പ്രസിഡന്റ്. ഇദ്ദേഹം കാപ്പു സമുദായഅംഗമാണ്. വൈകാതെ ആന്ധ്രയില്‍ മുഖ്യപ്രതിപക്ഷമാകാനാണ് ബിജെപിയുടെ ലക്ഷ്യം.

thelgu super star chiranjeevi joint bjp

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES