Latest News

'ദ ഗ്രേ മാ൯' റിലീസ് 22ന്; ചിത്രത്തിന്റെ പ്രചാരണത്തിന് ധനുഷിനൊപ്പം ഇരട്ട സംവിധായക പ്രതിഭകളായ റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

Malayalilife
'ദ ഗ്രേ മാ൯' റിലീസ് 22ന്; ചിത്രത്തിന്റെ പ്രചാരണത്തിന് ധനുഷിനൊപ്പം ഇരട്ട സംവിധായക പ്രതിഭകളായ റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

 നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ സഹോദരന്മാ൪, ആന്റണി, ജോ റൂസോ മറ്റൊരു ആക്ഷ൯ ചിത്രവുമായി തിരിച്ചെത്തുന്നു. നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവ൪ക്കൊപ്പം ധനുഷും വേഷമിടുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാരെ തന്നെ ഇന്ത്യ൯ ആരാധക൪ക്കു മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ളിക്‌സ്. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും. 

പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യ൯ ആരാധക൪ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ൪ പ്രതികരിച്ചു. ആരാധക൪ തയാറെടുത്തോളൂ, ഉട൯ കാണാമെന്നും സന്ദേശത്തിൽ പറയുന്നു.

ആക്ഷ൯, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ൯ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ൯ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 

the great man release on 22 nd july

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES