തമിഴകത്തിന്റെ സൂപ്പര്‍താരം വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത് ഒരുക്കിയ വമ്പന്‍ ചിത്രം തങ്കലാന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ ഈ ചിത്രം ഓഗസ്റ്റ് 15-നു ആഗോള റിലീസായി എത്തുമ്പോള്‍, കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് ഈ ചിത്രം വിതരണം ചെയ്യും. കേരളത്തില്‍ വമ്പന്‍ റിലീസായാണ് തങ്കലാന്‍ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നായികാ വേഷങ്ങള്‍ ചെയ്യുന്നത് മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരാണ്.
പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ ജി വി പ്രകാശ്കുമാര്‍ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. കുറച്ചു നാള്‍ മുന്‍പ് റിലീസ് ചെയ്ത ഇതിന്റെ ട്രൈലെര്‍ സമൂഹ മാധ്യമങ്ങളില്‍ വമ്പന്‍ ശ്രദ്ധയാണ് നേടിയത്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പി ആര്‍ ഒ - ശബരി.