ലോകേഷ് കനകരാജിനൊപ്പം രജനികാന്ത് കൈകോര്‍ക്കുന്നു എന്ന വാര്‍്ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരുന്നതേയുള്ളൂ. എന്നാലിപ്പോള്‍ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാകുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ലോകേഷ് - വിജയ് ചിത്രം ലിയോയുടെ റിലീസിന് ശേഷമാകും തലൈവര്‍ 171ന്റെ ജോലികളിലേക്ക് കടക്കുക. ഒക്ടോബര്‍ 19ന് ലിയോ തിയേറ്ററുകളിലെത്തും.എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും സൂചനയുണ്ട്. 15 ദിവസത്തെ ചിത്രീകരണമാണ് തിരുവനന്തപുരത്ത് പ്‌ളാന്‍ ചെയ്യുന്നത്. വെള്ളായണി കാര്‍ഷിക കോളേജ് ചിത്രത്തിന്റെ ലൊക്കേഷനുകളിലൊന്നാണ്.തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം ചെന്നൈയായിരിക്കും മറ്റൊരു ലൊക്കേഷന്‍.
വന്‍താരനിരയില്‍ ഒരുങ്ങുന്ന തലൈവര്‍ 171 എന്ന് താത്കാലികമായി പേരിട്ട ചിത്രം സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ നിര്‍വഹിക്കുന്നു. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ അന്‍പറിവാണ് സംഘട്ടന സംവിധാനം ഒരുക്കുന്നത്. റാണ ദഗുബാട്ടി ആണ് മറ്റൊരു പ്രധാന താരം.