Latest News

നാഗചൈതന്യയ്‌ക്കൊപ്പം വീണ്ടും സായ് പല്ലവി; NC23 ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍

Malayalilife
   നാഗചൈതന്യയ്‌ക്കൊപ്പം വീണ്ടും സായ് പല്ലവി; NC23 ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍

ഗീത ആര്‍ട്‌സിന്റെ ബാനറില്‍ ബണ്ണി വാസു നിര്‍മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഒരു മാസം മുന്‍പ് തന്നെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കും. 

ചിത്രത്തിന്റെ പ്രധാന അപ്ഡേറ്റാണ് പുറത്തുവരുന്നത്. സായി പല്ലവി നായികയായി എത്തുന്നു. 'ലവ് സ്റ്റോറി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാഗ ചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. പുതിയ ചിത്രത്തില്‍ ഇരുവരും മികച്ച ജോഡികളായി തന്നെ സ്‌ക്രീനിലെത്തും. 

#NC23 നാഗ ചൈതന്യയുടെയും ചന്ദൂ മൊണ്ടേടിയുടെയും സിനിമ ജീവിതത്തിലെ ഏറ്റവും ബഡ്ജറ്റേറിയ ചിത്രമാണ്. മികച്ച അണിയറപ്രവര്‍ത്തകരോട് കൂടിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രി പ്രൊഡക്ഷന്‍ ജോലികള്‍ക്കായി മാത്രം വലിയൊരു തുക തന്നെയാണ് നിര്‍മാതാക്കള്‍ ചിലവാക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടും. പി ആര്‍ ഒ - ശബരി

telugu movie sai pallavi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES