Latest News

സാരിയില്‍ ഗ്ലാമറസായി സോഷ്യല്‍ ലോകത്തെ ഞെട്ടിച്ച ആ സുന്ദരി ഇവിടുണ്ട്; പെണ്‍കുട്ടി ആരാണെന്ന് സോഷ്യല്‍ ലോകത്തിന്റെ തിരച്ചിലിനൊടുവില്‍ ആളെ കണ്ടെത്തി; നടി രമ്യാ പണ്ട്യന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും

Malayalilife
സാരിയില്‍ ഗ്ലാമറസായി സോഷ്യല്‍ ലോകത്തെ ഞെട്ടിച്ച ആ സുന്ദരി ഇവിടുണ്ട്; പെണ്‍കുട്ടി ആരാണെന്ന് സോഷ്യല്‍ ലോകത്തിന്റെ തിരച്ചിലിനൊടുവില്‍ ആളെ കണ്ടെത്തി; നടി രമ്യാ പണ്ട്യന്റെ ചിത്രം ഏറ്റെടുത്ത് ആരാധകരും

ഗ്ലാമറസ് ഫോട്ടോഷൂട്ടില്‍ സാരിയില്‍ സുന്ദരിയായ യുവതിക്കായി രണ്ടുനാളുകളായി പരതുകയായിരുന്നു സോഷ്യല്‍ മീഡിയ. കുറച്ച് ദിവസങ്ങളായി ഈ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അധികം മേക്ക്അപ്പ് ഒന്നുമില്ലാതെ പച്ച ബ്ലൗസും പൂക്കളുമുള്ള ഇളം നിറത്തിലെ സാരിയുടുത്ത ഒരു സുന്ദരിയുടെ ചിത്രങ്ങളാണിത്. ഇതാരെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ അന്വേഷണം. ഇന്‍സ്റ്റയിലടക്കം പലയിടത്തും ഇക്കാര്യം ചോദ്യമായി. ഒടുവില്‍ യുവതി ആരാണെന്ന് കണ്ടെത്തി.

തമിഴ് നടി രമ്യ പാണ്ഡ്യനായിരുന്നു ഗ്ലാമര്‍ ലുക്കില്‍ എത്തിയത്. തമിഴില്‍ നിരൂപക പ്രശംസ നേടിയ 'ജോക്കര്‍', 'ആണ്‍ ദേവതൈ' എന്നീ രണ്ട് ചിത്രങ്ങളില്‍ മാത്രം മുഖം കാണിച്ച നടിയാണിത്. ബിബിസി തമിഴ് ഓണ്‍ലൈനിലടക്കം രമ്യയുടെ അഭിമുഖം വന്നിട്ടുണ്ടിപ്പോള്‍. ചെന്നൈ തിരുനെല്‍വേലി സ്വദേശിനിയായ രമ്യ അണ്ണാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയതാണ്. അതിനുശേഷം ജോലി ചെയ്യുന്നതിനിടെയാണ് ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. അഭിനയം ഇഷ്ടമായിരുന്നതിനാല്‍ അങ്ങനെ നിരവധി അവസരങ്ങള്‍ ലഭിച്ചു.

ഓര്‍ക്കൂട്ട് പെണ്ണേ' പോലുള്ള വൈറലായ മ്യൂസിക് വീഡിയോകളും ചെയ്യാന്‍ അവസരം ലഭിക്കുകയായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. 'ജോക്കര്‍' എന്ന ഫീച്ചര്‍ സിനിമയിലേക്ക് ഓഡിഷനിലൂടെ അങ്ങനെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനുശേഷം പ്രമുഖ സംവിധായകനും നടനുമായ സമുദ്രക്കനിക്കൊപ്പം 'ആണ്‍ ദേവതൈ' എന്ന ചിത്രത്തിലും അവസരം ലഭിക്കുകയായിരുന്നു.

ഇതിനുശേഷമാണ് സുരേന്ദ്രര്‍ എന്ന സംവിധായകന്റെ പുതിയൊരു സിനിമയിലേക്ക് ഈ വര്‍ഷം അവസരം ലഭിച്ചത്. ഫോട്ടോഗ്രാഫര്‍ കൂടിയായ സുരേന്ദ്രര്‍ തന്നെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ രമ്യ വ്യക്തമാക്കിയിരിക്കുകയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 

 

tamil actress remya pande viral pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES