മലയാളികളുടെ പ്രിയനടിമാരില്‍ ഒരാളാണ് നസ്രിയ നസീം. വളരെ കുറച്ച് സിനിമകളാണ് ചെയ്തിട്ടുള്ളതെങ്കിലും നിരവധി ആരാധകരാണ് നസ്രിയക്ക് ഉള്ളത്.നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ല. കഴിഞ്ഞ വര്‍ഷം ഒരു ചിത്രം മാത്രമാണ് നസ്രിയ അഭിനയിച്ചത്.
ഇപ്പോഴിത നസ്രിയ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന റിപ്പോര്‍ട്ട് എത്തുകയാണ്. പുതിയ ചിത്രവുമായി നസ്രിയ എത്തുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.ഇത്തവണ സൂര്യയ്ക്ക് ഒപ്പമാണ് നസ്രിയ എത്തുന്നത്. സുരരൈ പോട്ര് എന്ന ചിത്രത്തിന് പിന്നാലെ സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് നസ്രിയ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സൂര്യ 43 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് നസ്രിയ എത്തുക. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. എന്തായാലും സുധ കൊങ്കര-സൂര്യ കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് ഈ ചിത്രം സിനിമ പ്രേമികള്‍ക്ക് നല്‍കുന്നത്.കൂടാതെ മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.