ബിഗ് സ്‌ക്രീനിലെ ഹിറ്റ് കോമ്പോ ജീത്തു ജോസഫ്- മോഹന്‍ലാല്‍ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഒരാഴ്ച മുന്‍പാണ് പ്രഖ്യാപിച്ചത്. ചിത്രീകരണം ആരംഭിച്ചത് ചിങ്ങം ഒന്നിനുമാണ്. ഇപ്പോളിതാ നേര് എന്ന ചിത്രത്തില്‍ പാചകകലയിലൂടെ പ്രശസ്തനായ സുരേഷ് പിള്ളയും എത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കണമെന്നാഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷം സുരേഷ് പിള്ള പങ്കുവച്ചു.രണ്ടാമത്തെ സിനിമയില്‍ അഭിനയിച്ചു..! ജീത്തു സാറിന്റെ പുതിയ ചിത്രമായ നേര്. ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം പൂവണിഞ്ഞു',സുരേഷ് പിള്ള കുറിച്ചു. ജീത്തു ജോസഫിനൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചു. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചീനാ ട്രോഫി എന്ന ചിത്രമാണ് സുരേഷ് പിള്ളയുടെ ആദ്യ സിനിമ.
അതേസമയം പ്രിയ മണി നായികയാവുന്ന നേരിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. സിദ്ദിഖ്, ജഗദീഷ്, ഗണേഷ് കുമാര്‍, അനശ്വര രാജന്‍, ശാന്തി മായാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കോര്‍ട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് രചന. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.