Latest News

അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ചും ചുംബനം നല്കിയും ക്യാമറയ്ക്ക് മുന്നിലെത്തി മാധവ് സുരേഷും; അധികമാരും അറിയപ്പെടാതെ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനും സിനിമാ രംഗത്തേക്ക്; 'വരനെ ആവശ്യമുണ്ടിലെ മേക്കിങ് വീഡിയോയിലൂടെ ചര്‍ച്ചായായി താരപുത്രന്റെ സിനിമാ എന്‍ട്രി

Malayalilife
 അച്ഛന്റെ കാല്‍തൊട്ട് വന്ദിച്ചും ചുംബനം നല്കിയും ക്യാമറയ്ക്ക് മുന്നിലെത്തി മാധവ് സുരേഷും; അധികമാരും അറിയപ്പെടാതെ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകനും സിനിമാ രംഗത്തേക്ക്; 'വരനെ ആവശ്യമുണ്ടിലെ മേക്കിങ് വീഡിയോയിലൂടെ ചര്‍ച്ചായായി താരപുത്രന്റെ സിനിമാ എന്‍ട്രി

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം,  ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി, ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രം, പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രം എന്നിങ്ങനെ വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് പ്രത്യേകതകള്‍ നിരവധിയാണ്. എന്നാല്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ ഒരു താരപുത്രന്റെ അരങ്ങേറ്റ ചിത്രം കൂടിയാവുകയാണ് ദുല്‍ഖര്‍ നിര്‍മ്മാണം ഏറ്റെടുത്ത ചിത്രം.

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷാണ് ആ താരപുത്രന്‍. ചിത്രത്തില്‍ ആക്ഷന്‍ സീനില്‍ കെട്ടിടത്തില്‍ നിന്ന് അടികാണുന്ന ഒരു പയ്യനെ കാണാം. ഇതാണ് മാധവ് സുരേഷ്.അച്ഛന്റെ കാല്‍ തൊട്ടുവന്ദിച്ച്, അണിയറപ്രവര്‍ത്തകരുടെ അനുഗ്രഹം വാങ്ങിച്ച് മാധവ് മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചു. ചിത്രത്തിന്റെ അക്ഷന്‍ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

ചിത്രം തിയറ്ററുകളില്‍ വലിയ മുന്നേറ്റമാണ് നടത്തുന്നത്. റൊമാന്‍സും സൈക്കോയും ഒരുമിച്ചു ചേരുന്ന സുരേഷ്‌ഗോപിയുടെ മാസ് കഥാപാത്രം തിയറ്ററില്‍ കൈയ്യടി നേടുകയാണ്. ദുല്‍ഖര്‍ സല്‍മാന് പുറമേ പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ മകള്‍ കല്യാണിയാണ് ചിത്രത്തിലെ നായിക. സന്തോഷ് ശിവന്‍ ജി.വേണുഗോപാല്‍ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ പുറത്തുവിട്ടിരുന്നു.

suresh gopi son madhav entry in varane avashyamund

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES