വാക്ക് അതൊരിക്കലും വെറും വാക്കാകില്ല അത് പാലിക്കാനുള്ളതാണെന്ന് വീണ്ടും തെളിയിച്ച് നടന്‍ സുരേഷ് ഗോപി. താന്‍ ഇനി ഏത് സിനിമയുമായി കരാറില്‍ ഏര്‍പ്പെട്ടാലും അതിന് ലഭിക്കുന്ന അഡ്വാന്‍സ് തുക മലയാളത്തിലെ മിമിക്രി കലാകാരന്മാരുടെ അസോസിയേഷന്‍ മാ-യ്ക്ക് നല്‍കമെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്ക്. അത് നടന്‍ വീണ്ടും പാലിച്ചിരിക്കുകയാണ്. തന്റെ അടുത്ത ചിത്രത്തിനുള്ള അഡ്വാന്‍സ് തുക സുരേഷ് ഗോപി മാ-യുടെ ഭാരവാഹികള്‍ക്ക് ഏല്‍പ്പിച്ചതായി നടന്‍ തന്നെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.
മാജിക് ഫ്രേയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫിന്‍ നിര്‍മിക്കുന്ന എസ്ജി 255 ന് (താല്‍ക്കാലിക പേര്) ലഭിച്ച രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് തുകയാണ് സുരേഷ് ഗോപി മാ-യുടെ അസോസിയേഷന്‍ ഭാരവാഹിയായ നാദിര്‍ഷായെ ഏല്‍പ്പിച്ചത്. അരുണ്‍ വര്‍മയാണ് എസ്ജി 255ന്റെ സംവിധായകന്‍.
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച്, അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ അഡ്വാന്‍സ് തുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ നാദിര്‍ഷയ്ക്ക് താരം കൈമാറിയത്.ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്കു നല്‍കിക്കഴിഞ്ഞു.
ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ്, മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ സംഭവനയായി നല്‍കുമെന്ന് സുരേഷ് ഗോപി പ്രഖ്യാപിച്ചത്.
നേരത്തെ ഏപ്രിലില്‍ ഒറ്റക്കൊമ്പന്‍ എന്ന സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നാണ് സുരേഷ് ഗോപി രണ്ട് ലക്ഷം രൂപ മാ സംഘടനയ്ക്ക് നല്‍കിയത്. സുരേഷ് ഗോപിയെ നായകനാക്കി മാത്യു തോമസ് ഒരുക്കുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.