Latest News

'പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍; 'ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ' എന്ന് അവര്‍ മറുപടി നല്‍കി; അങ്ങനെ വിളിച്ചത് എനിക്ക് ഇഷ്ടമായില്ല, ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി'; വെളിപ്പെടുത്തി ജൂഡ് ആന്റണി ജോസഫ് 

Malayalilife
 'പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍; 'ആദ്യം സ്‌ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ' എന്ന് അവര്‍ മറുപടി നല്‍കി; അങ്ങനെ വിളിച്ചത് എനിക്ക് ഇഷ്ടമായില്ല, ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി'; വെളിപ്പെടുത്തി ജൂഡ് ആന്റണി ജോസഫ് 

കൊച്ചി: '2018' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ബോളിവുഡില്‍ നിന്നടക്കം നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നതായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. എന്നാല്‍ ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയെ നായകനാക്കി ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് താന്‍ സ്വയം പിന്മാറുകയായിരുന്നുവെന്ന് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് വെളിപ്പെടുത്തി. 

ഇന്ത്യന്‍ സിനിമയിലെ മഹാ നടനായ മോഹന്‍ലാലിനെ പ്രൊഡക്ഷന്‍ ഹൗസ് 'സെക്കന്‍ഡറി കാസ്റ്റ്' എന്ന് വിശേഷിപ്പിച്ചതാണ് പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ആയുഷ്മാന്‍ ഖുറാനയോട് പറഞ്ഞ കഥ അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടിരുന്നു. പൂര്‍ണ്ണമായ സ്‌ക്രിപ്റ്റ് താന്‍ തയാറാക്കിയെങ്കിലും പ്രൊഡക്ഷന്‍ ഹൗസ് മാസങ്ങളോളം അത് ചര്‍ച്ച ചെയ്തു നീട്ടിക്കൊണ്ടുപോയി. തുടര്‍ന്ന്, സ്‌ക്രിപ്റ്റ് ചര്‍ച്ചകള്‍ക്കൊപ്പം മോഹന്‍ലാലിനെ ഈ സിനിമയിലേക്ക് കമ്മിറ്റ് ചെയ്യിക്കണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. എന്നാല്‍ സ്‌ക്രിപ്റ്റ് ടീമിന് മുഴുവന്‍ ഇഷ്ടപ്പെട്ട ശേഷമേ 'സെക്കന്‍ഡറി കാസ്റ്റിംഗിലേക്ക്' കടക്കൂ എന്നായിരുന്നു പ്രൊഡക്ഷന്‍ ഹൗസിന്റെ മറുപടി. 

മോഹന്‍ലാലിനെയാണോ സെക്കന്‍ഡറി കാസ്റ്റ് എന്ന് വിളിച്ചതെന്ന് ഫോണ്‍ വിളിച്ച് സ്ഥിരീകരിച്ച ജൂഡ്, രാജ്യത്തെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളെ ഇത്തരത്തില്‍ വിശേഷിപ്പിച്ചവരുമായി സിനിമ ചെയ്യാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വലിയൊരു നിയമയുദ്ധത്തിലൂടെയാണ് പ്രൊജക്ടില്‍ നിന്ന് താന്‍ പുറത്തുവന്നതെന്ന് ജൂഡ് പറയുന്നു. പരസ്പരം ഇ-മെയിലുകള്‍ അയച്ചും വക്കീല്‍ മുഖേന ഇടപെട്ടുമാണ് കരാര്‍ റദ്ദാക്കിയത്. വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കുകയും, കഥയുടെ ആശയങ്ങള്‍ ചോരാതിരിക്കാന്‍ പ്രൊഡക്ഷന്‍ ഹൗസിനെക്കൊണ്ട് എന്‍.ഡി.എ (Non-Disclosure Agreement) ഒപ്പുവെപ്പിക്കുകയും ചെയ്തു. 

നിലവില്‍ ഈ കഥ മറ്റൊരു നിര്‍മ്മാണക്കമ്പനിയുമായി ചര്‍ച്ചയിലാണെന്നും താരം ശിവകാര്‍ത്തികേയനുമായും പുതിയ സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ജൂഡ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറ്റം കുറിച്ച 'തുടക്കം' എന്ന ജൂഡ് ആന്റണി ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. 

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ആഗോളതലത്തില്‍ 3 കോടിയോളം രൂപ കളക്ഷന്‍ നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. '2018'ന് ശേഷം മറ്റൊരു വിജയം കൈപ്പിടിയിലാക്കിയ ജൂഡിന്റെ അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കിയുള്ളതാണ്‌

jude antony joseph reveals his bollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES