Latest News

സ്പെല്ലിംഗ് തെറ്റാണ്; പക്ഷേ അവൾ പങ്കുവച്ച വികാരം ശരിയായതാണ്; വിവാഹ വാർഷികത്തിന് അല്ലി നൽകിയ സമ്മാനത്തെക്കുറിച്ച് സുപ്രിയ

Malayalilife
സ്പെല്ലിംഗ് തെറ്റാണ്; പക്ഷേ  അവൾ പങ്കുവച്ച വികാരം ശരിയായതാണ്; വിവാഹ വാർഷികത്തിന് അല്ലി നൽകിയ സമ്മാനത്തെക്കുറിച്ച് സുപ്രിയ

ഭിനേത്രിയല്ലെങ്കിലും സുപ്രിയയ്ക്കും ഏറെ ആരാധകരാണ് ഉള്ളത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത്  സുപ്രിയയാണ്. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ താരപത്നിയും സജീവമാകാറുണ്ട്. സിനിമാജീവിതത്തിലും വ്യക്തി ജീവിതത്തിലും എല്ലാം പൃഥ്വിക്ക് നല്ല പിന്തുണയാണ് സുപ്രിയ നൽകാറുള്ളത്. പൃഥ്വിരാജ് മുന്‍പ്  തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ള ഒരേയൊരാള്‍ സുപ്രിയയാണെന്ന് പറഞ്ഞിരുന്നു.  ഇവരുടെ മകൾ അല്ലി  ഏവർക്കും സുപരിചിതമാണ്. എന്നാൽ ഇപ്പോൾ   മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃത. തങ്ങളുടെ വിവാഹ വാർഷികത്തിന് മകൾ നൽകിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ.

 അച്ഛനമ്മമാർക്ക് വിവാഹ വാർഷിക ആശംസകൾ സ്വന്തമായി വരച്ച ഒരു ചിത്രത്തിൽ നേർന്നിരിക്കുകയാണ് അലംകൃത. അല്ലി ചിത്രത്തിൽ  അച്ഛനും അമ്മയും താനും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് ആക്കിയിരിക്കുന്നത്. എന്നാൽ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ ഒരു അക്ഷരത്തെറ്റ് കടന്നുകൂടിയിട്ടുണ്ട്. anniversary എന്നതിനു പകരം aniverseriy എന്നാണ് അല്ലി എഴുതിയത്.  എന്നാൽ സുപ്രിയയുടെ വിലയിരുത്തൽ സ്പെല്ലിംഗിൽ തെറ്റുണ്ടെങ്കിലും അവൾ പങ്കുവച്ച വികാരം ശരിയായതാണെന്ന് ആയിരുന്നു. പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമൻറുകളും ഇതേ അഭിപ്രായത്തോടെയുള്ളവയാണ്. ആ കാർഡ് സ്നേഹത്താൽ നിറയുമ്പോൾ സ്പെല്ലിംഗ് ആരാണ് ശ്രദ്ധിക്കുകയെന്നാണ് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ. 

പൃഥ്വിയും സുപ്രിയയും വർഷങ്ങളോളം പ്രണയിച്ച ശേഷം വിവാഹിതരായവരാണ് . 2011ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാതാവായും മാറിയിരിക്കുകയാണ്.  കഴിഞ്ഞ ദിവസം ഇരുവരുടെയും പതിനൊന്നാം വിവാഹ വാർഷികം ആയിരുന്നു.

supriya words about ally wedding anniversary gift

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES