Latest News

2006 മുതല്‍ പൃഥിയെ അറിയാം; 2011 മുതല്‍ ഒപ്പമുണ്ട്; മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല; നിരന്തരം വിശന്നിരിക്കുന്നതിനും ഭാരം കുറയുന്നതിനും സാക്ഷിയാണ്;  നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തത്‌; എപ്പോഴും എന്റെ കണ്ണില്‍ നിങ്ങള്‍ G.O.A.T ആണ്; ആട്ജീവിതം തിയേറ്ററുകളിലെത്തുമ്പോള്‍ ഷൂട്ടിങ് ഓര്‍മ്മകള്‍ പങ്ക് വച്ച സുപ്രിയ

Malayalilife
 2006 മുതല്‍ പൃഥിയെ അറിയാം; 2011 മുതല്‍ ഒപ്പമുണ്ട്; മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല; നിരന്തരം വിശന്നിരിക്കുന്നതിനും ഭാരം കുറയുന്നതിനും സാക്ഷിയാണ്;  നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തത്‌; എപ്പോഴും എന്റെ കണ്ണില്‍ നിങ്ങള്‍ G.O.A.T ആണ്; ആട്ജീവിതം തിയേറ്ററുകളിലെത്തുമ്പോള്‍ ഷൂട്ടിങ് ഓര്‍മ്മകള്‍ പങ്ക് വച്ച സുപ്രിയ

ന്നര പതിറ്റാണ്ടും താണ്ടിയുള്ള കാത്തിരിപ്പിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍ നായകനായ ആടുജീവിതം തിയേറ്ററുകളിലേക്ക്. മരുഭൂമിയില്‍ ദുരിതം പേറി ജീവിച്ച നജീബിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ബെന്യാമിന്‍ രചിച്ച 'ആടുജീവിതം' നോവലാണ് സിനിമയ്ക്കാധാരം. ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കോവിഡ് കാലം ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇക്കാലമത്രയും പൃഥ്വിരാജിനെ അടുത്ത് നിന്നും കണ്ടും മനസിലാക്കുകയും ചെയ്ത സുപ്രിയാ മേനോന്‍ പങ്ക് വച്ച കുറിപ്പാണ് ഇ്‌പ്പോള്‍ ശ്രദ്ധേയമാകുന്നത്.

മരുഭൂമിയില്‍ നടന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനിടെ ശരീരഭാരം കുറച്ച് ക്ഷീണിതനായിരിക്കുന്ന പൃഥ്വിരാജിനെ സുപ്രിയയും മകള്‍ അലംകൃതയും സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു  സുപ്രിയമേനോന്റെ വികാരഭരിതമായ കുറിപ്പ്. സുപ്രിയയുടെ കുറിപ്പിന് പൃഥ്വിരാജ് സ്‌നേഹം പങ്കുവച്ചിട്ടുണ്ട്.
 
'നാളെ പര്യവസാനിക്കുന്ന 16 വര്‍ഷത്തെ യാത്രയെ നിങ്ങള്‍ എന്ത് വിളിക്കും? 2006 നവംബര്‍ മുതല്‍ പൃഥ്വിരാജിനെ ഞാനറിയും. 2011ല്‍ അദ്ദേഹത്തെ വിവാഹവും കഴിച്ചു. നിരവധി സിനിമകളിലൂടെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. എന്നാല്‍ മുമ്പൊരിക്കലും ഇതുപോലൊരു കഷ്ടപ്പാട് ഞാന്‍ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ ഞാന്‍ നിങ്ങളെ കണ്ടിട്ടുണ്ട്, അവിടെ നിങ്ങള്‍ നിരന്തരം വിശന്നിരുന്നു, നിങ്ങളുടെ ഭാരം കുറയുന്നത് ഞാനറിഞ്ഞു. അദ്ദേഹത്തിന് വളരെ ക്ഷീണവും ബലഹീനതയും അനുഭവപ്പെട്ടിരുന്നു.

'കോവിഡ് കാലത്ത് ലോകം മുഴുവന്‍ ഒരുമിച്ചിരിക്കുമ്പോള്‍, മരുഭൂമിയിലെ ക്യാമ്പില്‍ നിങ്ങള്‍ക്ക് മതിയായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്ന വിലയേറിയ നിമിഷങ്ങളില്‍ മാത്രമാണ് ഞങ്ങള്‍ പരസ്പരം ഫോണിലൂടെ സംസാരിച്ചത്. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായി. എങ്കിലും താങ്കള്‍ ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കലയ്ക്കും അതിലൂടെ നിങ്ങള്‍ക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത യാത്രയാണിത്,'

മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമര്‍പ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങള്‍ നിലകൊണ്ടു. നാളെ (മാര്‍ച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോള്‍ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ കാണിച്ച ആത്മസമര്‍പ്പണം സമാനതകളില്ലാത്തതാണ്.  ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്‌നേഹിച്ച് ഒപ്പം നില്‍ക്കുന്ന എല്ലാവരുടെയും സ്‌നേഹവും ആശംസയും നേരുന്നു.  നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട് (G.O.A.T) ആണ്.''- സുപ്രിയ മേനോന്‍ കുറിച്ചു.

 

supriya menon memories aadujeevitham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES