Latest News

ഭര്‍ത്താവിന് തല മസ്സാജ് ചെയ്ത് സണ്ണിലിയോണ്‍; താരം പങ്കുവച്ച വീഡിയോ വൈറല്‍

Malayalilife
topbanner
ഭര്‍ത്താവിന് തല മസ്സാജ് ചെയ്ത് സണ്ണിലിയോണ്‍; താരം പങ്കുവച്ച വീഡിയോ വൈറല്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. ലോക്ഡൗണില്‍ കോവിഡ് രൂക്ഷമാകുന്നതിന് മുമ്പ് തന്നെ സണ്ണിയും കുടുംബവും ലോസ് ഏഞ്ചല്‍സിലേക്ക് പറന്നിരുന്നു.  ഇവിടെ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. 
കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തിലെ സാന്‍ ഫെര്‍ണാണ്ടോ താഴ്വരയിലുള്ള ഒരു ജില്ലയാണ് ബാല്‍ബോവ. എണ്‍പത് ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ബാല്‍ബോവ തടാകത്തിന്റെ പേരില്‍ നിന്നാണ് ഈ നഗരത്തിന് ആ പേര് ലഭിച്ചത്. തടാകത്തിനു ചുറ്റുമായി 27 ഏക്കര്‍ വരുന്ന ബെയ്ലെന്‍സണ്‍ പാര്‍ക്കുണ്ട്. ബാര്‍ബിക്യു പിറ്റ്സ്, സൈക്ലിംഗ് സൗകര്യം, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, ഫിഷിംഗ് ഏരിയ, പ്രൈവറ്റ് ബോട്ടിംഗ്, പിക്നിക് ടേബിളുകള്‍, പെഡല്‍ ബോട്ടിംഗ് മുതലായവയെല്ലാമുള്ള ഈ തടാകപ്രദേശത്ത് ഒഴിവുദിനങ്ങള്‍ ചെലവഴിക്കാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്.

ലോക്ഡൗണ്‍ കാലം ലൊസാഞ്ചലസിലെ വീട്ടില്‍ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം ചെലവിടുകയാണ് സണ്ണി ലിയോണ്‍.  500 കോടിയോളം മുടക്കിയാണ് 2017ല്‍ ഇരുവരും ഒരേക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് സ്വന്തമാക്കിയത്. അഞ്ചു കിടപ്പറകള്‍, നീന്തല്‍ കുളം, വലിയ പൂന്തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ട്.  ഐസലേഷന് ഏറ്റവും പറ്റിയ ഇടം എന്നാണ് ഈ വീടിനെ കുറിച്ച് സണ്ണി പറയുന്നത്. വീട് വൃത്തിയാക്കിയും കുട്ടികളുടെ കാര്യം നോക്കിയും പെയിന്റിങ് ചെയ്തുമൊക്കെയാണ് താരം സമയം ചെലവിടുന്നത്.സണ്ണി പുതിയ ഒരു വീഡിയോയുമായി വീണ്ടും വന്നിരിക്കയാണ്. ഈ വീഡിയോയില്‍ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബറും മാത്രമാണുള്ളത്. ഡാനിയേലിന് സുഖകരമായ മസാജ് ചെയ്ത് നല്‍കുകയാണ് സണ്ണി.

sunnyleone gives her husband an excellent massage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES