Latest News

മണിരത്‌നത്തിന്റെ ഭാര്യയാകുമ്പോള്‍ 24 മണിക്കൂര്‍ മതിയാകില്ല;ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയം രണ്ട് പേര്‍ക്കും പ്രിയപ്പെട്ടത്;ഞാന്‍ പൂര്‍ണമായും മാറി; സുഹാസിനി പങ്ക് വച്ചത്

Malayalilife
 മണിരത്‌നത്തിന്റെ ഭാര്യയാകുമ്പോള്‍ 24 മണിക്കൂര്‍ മതിയാകില്ല;ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയം രണ്ട് പേര്‍ക്കും പ്രിയപ്പെട്ടത്;ഞാന്‍ പൂര്‍ണമായും മാറി; സുഹാസിനി പങ്ക് വച്ചത്

മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമയില്‍ പ്രവേശിക്കുകയും, പിന്നീട് നായികയായി മാറുകയും ചെയ്ത താരമാണ് സുഹാസിനി. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചു. കൂടെവിടെ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് സുഹാസിനി മലയാളത്തിലേക്ക് കടന്ന വരുന്നത്. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമകളുടെ ഭാഗമായി സുഹാസിനി മാറി.

ഇപ്പോഴിതാ തന്റെ കുടുംബജീവിതത്തെ കുറിച്ചും, ഭര്‍ത്താവിനെ കുറിച്ചും  സുഹാസിനി പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മണിരത്നത്തിന്റെ ഭാര്യയായിരിക്കുക എന്നത് ഒരു ഫുള്‍ ടൈം ജോലിയാണോ എന്ന ചോദ്യത്തിന്, 'ഒരു ജോലിയേക്കാള്‍ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായിരിക്കാന്‍. അതിന് 24 മണിക്കൂര്‍ പോരാ,' എന്നായിരുന്നു സുഹാസിനിയുടെ മറുപടി.

ആദ്യം വിവാഹം ചെയ്ത് കുടുംബജീവിതം നയിക്കാന്‍ താല്‍പര്യമില്ലാത്ത ആളായിരുന്നു നടിയും സംവിധായികയുമായ സുഹാസിനി. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി സംവിധായകന്‍ മണിരത്നത്തെ വിവാഹം ചെയ്യുകയായിരുന്നു.എന്റെ 20ാം വയസില്‍ ഹോര്‍മോണുകള്‍ മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിച്ചത്.''

ആ സമയം ഒരു അപ്പാര്‍ട്ട്മെന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുടുംബത്തിന്റേതായ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കാനായിരുന്നു ആഗ്രഹം. എനിക്ക് എന്റെ കരിയര്‍ വേണമായിരുന്നു, എന്റെ സ്വാതന്ത്ര്യം വേണമായിരുന്നു. പക്ഷേ പിന്നീട് പതിയെ, ഒരു ഫാമിലി സെറ്റപ്പിലേക്ക് മാറിയപ്പോള്‍ ഉള്ളില്‍ തന്നെ ചില മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നു.''
''കല്ല്യാണം കഴിച്ചതും കുടുംബമായി ജീവിക്കുന്നതും എന്റെ ജീവിതത്തിലെ തികച്ചും അവിചാരിതമായ സംഭവമാണ്. മാത്രമല്ല ആരും എന്നോട് ഒന്നും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. 20 വര്‍ഷം മുമ്പുള്ള അതെ ആളാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.''

ഞാന്‍ തികച്ചും മാറിയിരിക്കുന്നു. ഫ്ളോറന്‍സ് നൈറ്റിംഗേല്‍, മദര്‍ തെരേസ എല്ലാം ഞാന്‍ ഒന്നായി കെട്ടിയാടിയിരുന്നു. ഇതെല്ലാം എന്റെ ആഗ്രഹപ്രകാരമായിരുന്നു, ആരും എന്നെ ഒന്നിനും നിര്‍ബ്ബദ്ധിച്ചിട്ടില്ല'' എന്നാണ് സുഹാസിനി അഭിമുഖത്തില്‍ പറയുന്നത്.

കല്ല്യാണം കഴിച്ചതും കുടുംബമായി ജീവിക്കുന്നതും തന്റെ ജീവിതത്തിലെ തികച്ചും അവിചാരിതമായ സംഭവമാണെന്നും, മാത്രമല്ല ആരും തന്നോട് ഒന്നും ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഒന്നിച്ചുള്ള സമയങ്ങള്‍ ഞാനും, മണിരത്നവും ആസ്വാദിക്കുന്നുണ്ട്. എല്ലാ ദിവസവും തങ്ങളുടെ മനോഹരമായ കോര്‍ട്ട് യാര്‍ഡില്‍ ഒന്നിച്ചിരുന്ന് അത്താഴം കഴിക്കുന്നതാണ് പതിവ്.

'ഞങ്ങള്‍ രണ്ടാളും വളരെ സന്തോഷത്തിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ മൂണ്‍ലൈറ്റ് ആസ്വദിക്കുന്നു, ബീച്ചില്‍ നിന്നുമെത്തുന്ന തണുത്ത കാറ്റ് ആസ്വദിക്കുന്നു. ഭൂമിയില്‍ ലഭിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നു, ഞങ്ങളുടെ സൗത്ത് ഇന്തൃന്‍ ഭക്ഷണം. ഞങ്ങള്‍ മുഖാമുഖമിരുന്ന് ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുമ്ബോള്‍ ഞാന്‍ പറയാറുണ്ട്, എന്ത് ഭാഗ്യവാന്‍മാരാണ് നമ്മള്‍ എന്ന്. വളരെ കുറച്ചാളുകളെ അങ്ങനെ ചെയ്യാറുള്ളുവെന്ന് എനിക്കു തോന്നുന്നു. ഞങ്ങളുടെ കൂട്ടില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്, ലോകം ഞങ്ങള്‍ക്ക് നല്‍കിയതിലും. ഞങ്ങള്‍ക്ക് പരസ്പരം വിരസത തോന്നിയിട്ടില്ല ഇതുവരെ, എന്നും സുഹാസിനി കൂട്ടിച്ചേര്‍ത്തു.

Read more topics: # സുഹാസിനി
suhasini open up about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES