Latest News

കാലത്തിനും മുന്‍പേ സഞ്ചരിക്കുന്നവളാണ് നീ';പ്രിയസുഹൃത്ത് സുഹാസിനിയുടെ ജന്മദിനം ആഘോഷമാക്കി ലിസിയും  ശോഭനയും അടങ്ങിയ പ്രിയ സുഹൃത്തുക്കള്‍; വൈറലായി ചിത്രങ്ങള്‍

Malayalilife
topbanner
 കാലത്തിനും മുന്‍പേ സഞ്ചരിക്കുന്നവളാണ് നീ';പ്രിയസുഹൃത്ത് സുഹാസിനിയുടെ ജന്മദിനം ആഘോഷമാക്കി ലിസിയും  ശോഭനയും അടങ്ങിയ പ്രിയ സുഹൃത്തുക്കള്‍; വൈറലായി ചിത്രങ്ങള്‍

സുഹാസിനിയുടെ 61-ാം പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍. ഓഗസ്റ്റ് പതിനഞ്ചിനാണ് സുഹാസിനിയുടെ ജന്മദിനം. എന്നാല്‍ രണ്ട് ദിവസം മുമ്പേ സുഹാസിനിയുടെ പിറന്നാള്‍ പാര്‍ട്ടി ലിസിയും കൂട്ടുകാരും ചേര്‍ന്ന് നടത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ലിസി തന്റെ സുഹൃത്തുകളായ നടിമാര്‍ക്കും നടന്മാര്‍ക്കുളള ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ ലിസിയുടെ പ്രിയകൂട്ടുകാരി സുഹാസിനിയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കി അതിശയിപ്പിച്ചിരിക്കുകയാണ് പ്രിയസുഹൃത്ത് ലിസി. 

പഴയതും പുതിയതുമായ തലമുറകളില്‍ നിന്നുള്ള താരങ്ങള്‍ ഈ ജന്മദിനം ആഘോഷമാക്കാന്‍ സുഹാസിനിക്കൊപ്പം കൂടി. നടന്മാരായ രാജ്കുമാര്‍, ശരത്കുമാര്‍ എന്നിവര്‍ക്കൊപ്പം പോസ് ചെയ്യുന്ന ഈ ചിത്രം ലിസി പോസ്റ്റ് ചെയ്തു. ജയം രവി, സിദ്ധാര്‍ഥ് തുടങ്ങിയവര്‍ പുതുതലമുറയില്‍ നിന്നും എത്തിച്ചേര്‍ന്നു. വന്നെത്താന്‍ സാധിക്കാതെ പോയ നടി ഖുശ്ബു ചിത്രങ്ങളുടെ താഴെ കമന്റ് സെക്ഷനില്‍ പരിഭവം രേഖപ്പെടുത്തി.

ഇക്കുറി സുഹാസിനിയുടെ 61-ാം ജന്മദിനമാണ് കടന്നു പോയത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ വേഷമിട്ട സുഹാസിനി മലയാളത്തില്‍ ഒരു സിനിമയില്‍ വന്നത് കുറച്ചു നാളുകള്‍ മുന്‍പ് മാത്രമാണ്. വിജയരാഘവന്‍ നായകനായ 'പൂക്കാലം' എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകളുടെ കഥാപാത്രമായിരുന്നു സുഹാസിനിയുടേത്.

Read more topics: # സുഹാസിനി
suhasini turns 61

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES