മേക്കപ്പ് കൂടിപ്പോയോ ചേട്ടാ' എന്ന ഡയലോഗ് മാത്രം മതി ശ്രിന്ദയെ മലയാളി പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍. 1983 യിലെ സുശീലയായി മലയാളി മനസ്സില്‍ ചേക്കേറിയ ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും കോമഡി കഥാപാത്രമായും ശ്രദ്ധ നേടിയ താരത്തിന്റെ ചിത്രം നടി തന്നെ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചിരിക്കുന്നുത്.നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ ബോള്‍ഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്‌തെ എന്നൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്. മിനിമല്‍ മെയ്ക്കപ്പില്‍ സാരി അണിഞ്ഞ് അതീവ ഗ്ലാമറസായുള്ള ശ്രിന്ദയുടെ ബോള്‍ഡ് ചിത്രങ്ങള്‍ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. .
ആന്‍ അഗസ്റ്റിന്‍, അപൂര്‍വ, പേളി മാണി, ഇവ പവിത്രന്‍ തുടങ്ങിയ താരങ്ങളും നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു.കുഞ്ഞിരാമായണം, 1983 എന്നീ ചിത്രമാണ് ശ്രിന്ദയുടെ സിനിമാ ജീവിതത്തില്‍ ബ്രേക്ക് നല്‍കിയത്. എന്നാല്‍ വിവാഹത്തിന് ശേഷം താരം അഭിനയത്തില്‍ താല്‍ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനമായി അഭിനയിച്ചത്.


