മലയാള സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള ഡബ്ലുസിസിയുടെ പ്രാധാന്യമെന്തെന്ന് മനസിലാവുന്നില്ലെന്നും കൊച്ചിയിൽ നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപിന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നുമുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയതിന് പിന്നാലെ ശ്രീവാസനെതിരെ ഉണ്ടായത് വലിയ തരത്തിലുള്ള സൈബർ ആക്രമണമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഇത്രയും ആദരിക്കപ്പെടുന്ന ഒരു നടൻ കുറച്ചുകൂടി പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിരുന്നു എന്നാണ് പ്രമുഖരടക്കമുള്ള പലരും ശ്രീവാസനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാലും തന്റെ അഭിപ്രായം മാറ്റാൻ ശ്രീവാസൻ തയാറായിരുന്നില്ല.
വീണ്ടും സമാനകാര്യത്തിൽ നിലപാട് ആവർത്തിക്കുകയാണ് മലയാളത്തിന്റെ ഓൾറൗണ്ടർ ശ്രീവാസൻ. ആരൊക്കെ കുറ്റപ്പെടുത്തിയാലും പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ശ്രീനിവാസൻ വീണ്ടും വ്യക്തമാക്കിത്. 'സ്വയം തയാറായാൽ എന്തും സംഭവിക്കാം,' എന്നായിരുന്നു സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസൻ പ്രതികരിച്ചത്.