Latest News

ലിസ്റ്റിന്‍ സ്റ്റീഫന്റെ കാക്കനാട് നിര്‍മ്മിച്ച തിയേറ്റര്‍ ഉദ്ഘാടന വേദിയില്‍ അതിഥികളിലായി മഞ്ജു വാര്യരും ദിലീപും; വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരങ്ങളുടെ പൊതുവേദിയിലെ ഒരുമിക്കല്‍ ആഘോഷമാക്കി സോഷ്യലിടം

Malayalilife
ലിസ്റ്റിന്‍ സ്റ്റീഫന്റെ കാക്കനാട് നിര്‍മ്മിച്ച തിയേറ്റര്‍ ഉദ്ഘാടന വേദിയില്‍ അതിഥികളിലായി മഞ്ജു വാര്യരും ദിലീപും; വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താരങ്ങളുടെ പൊതുവേദിയിലെ ഒരുമിക്കല്‍ ആഘോഷമാക്കി സോഷ്യലിടം

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവേദിയില്‍ നടന്‍ ദിലീപും മഞ്ജു വാരിയറും എത്തിയത് ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ.രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്‌പെരന്റ് എല്‍.ഇ.ഡി സ്‌ക്രീന്‍ സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലെക്‌സ് തിയേറ്റര്‍ ഉദ്ഘാടനത്തിനായി കൊച്ചി കാക്കനാട്ട് ആണ് ഇരുവരും എത്തിയത്. മാജിക് ഫ്രെയിംസ് നിര്‍മ്മിച്ച ഈ തിയേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വ്വഹിച്ചു. മലയാള സിനിമയിലെ മുന്‍നിര താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് വന്‍ താരസമ്പന്നമായിരുന്നു. 

മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ ഒന്നിച്ചെത്തിയ ചടങ്ങില്‍ നടന്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും സാന്നിധ്യമാണ് ഏറെ ശ്രദ്ധേയമായത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുതാരങ്ങളും ഒരേ വേദിയിലെത്തുന്നത്. സംഘാടകര്‍ ഒരേ നിരയിലാണ് ഇരുവരുടെയും ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിരുന്നതെങ്കിലും അടുത്തടുത്ത സീറ്റുകളിലല്ല ഇവര്‍ ഇരുന്നിരുന്നത്. മുമ്പ്, ദിലീപും കുടുംബവും പങ്കെടുത്തിരുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, കാളിദാസ് ജയറാമിന്റെ വിവാഹ ആഘോഷങ്ങള്‍ തുടങ്ങിയ പ്രധാന ചടങ്ങുകളിലൊന്നും മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ തന്നെ, വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരേ പൊതുച്ചടങ്ങില്‍ പങ്കെടുത്തത് മാധ്യമങ്ങളിലും പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി മാറി. 

ചടങ്ങില്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ തുടങ്ങിയ മുന്‍നിര താരങ്ങളും ചലച്ചിത്ര മേഖലയിലെ പ്രമുഖരും സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ എല്‍.ഇ.ഡി സ്‌ക്രീനിലെ ആദ്യ ഷോയും നടന്നു. ആകെ നാല് സ്‌ക്രീനുകളുള്ള അത്യാധുനിക മള്‍ട്ടിപ്ലെക്‌സ് തിയേറ്ററാണ് മാജിക് ഫ്രെയിംസ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച സാങ്കേതിക മികവോടെയും വ്യക്തതയോടെയും സിനിമ ആസ്വദിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാജിക് ഫ്രെയിംസ് ഉടമയും നിര്‍മ്മാതാവുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. പൃഥ്വിരാജ് നായകനാകുന്ന 'ഖലീഫ' എന്ന ചിത്രമാണ് ഈ ട്രാന്‍സ്‌പെരന്റ് എല്‍.ഇ.ഡി സ്‌ക്രീനില്‍ റിലീസ് ചെയ്യുന്ന ആദ്യ സിനിമ.
 

Manju Warrier And Dileep Joint Appearance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES