ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും ഷെയ്ന്‍ നിഗത്തിന്റെയും വിലക്ക് മാറ്റി.നിര്‍മ്മാതാക്കളുടെ സംഘടനയാണ് വിലക്ക് മാറ്റിയത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തുകയും, സിനിമകള്‍ ചെയ്യാനായി അധികമായി കൈപ്പറ്റിയ തുക തിരികെ നല്‍കാമെന്ന് ഷെയിന്‍ നിഗം പറഞ്ഞതോടെയുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് മാറ്റിയത്.
ഇരുവരും ജോലി ചെയ്യുന്ന ചിത്രങ്ങളില്‍ സഹതാരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയതിന്റെ ഭാഗമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം ഷെയിന്‍ നിഗത്തിന്റെ പുതിയ ചിത്രമായ ആര്‍ ഡി എക്‌സ് തിയേ?റ്ററുകളില്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്.
പ്രതിഫലമായി വലിയ തുക ചോദിക്കുന്നു പ്രൊഡ്യൂസര്‍മാരുമായി സഹകരിക്കുന്നില്ല, അംഗീകരിക്കാന്‍ കഴിയാത്ത ഡിമാന്‍ഡുകള്‍ വയ്ക്കുന്നു ലഹരി ഉപയോഗം തുടങ്ങിയവയാണ് ഷെയ്‌നിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ഷെയ്ന്‍ പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വലിയ പ്രതിസന്ധികള്‍ നടന്‍ സൃഷ്ടിച്ചുവെന്നതടക്കം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിത്രം വിജയമായതിനു പിന്നാലെ ആരോപണങ്ങള്‍ തള്ളി പ്രൊഡ്യൂസര്‍ സോഫിയ പോള്‍ രംഗത്തെത്തിയിരുന്നു.