ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ പിതാവ് അഗം കുമാര്‍ നിഗത്തിന്റെ വീട്ടില്‍ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ മുന്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാര്‍ച്ച് 19, 20 തീയതികളില്‍ മുംബൈയിലെ ഓഷിവാരയിലുള്ള വീട്ടില്‍ നിന്നാണ് 72 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സോനു നിഗത്തിന്റെ ഇളയ സഹോദരി നികിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഷിവാര പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുന്‍ ഡ്രൈവര്‍ പിടിയിലായത്.
ഇതോടെ സി സി ടി വി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷണം നടന്ന രണ്ടു ദിവസവും മുന്‍ ഡ്രൈവര്‍ രേഹന്‍ ബാഗുമായി ഫ്‌ലാറ്റിന് സമീപത്തുകൂടി പോകുന്നതായി കണ്ടെത്തി. എട്ട് മാസത്തോളം ഡ്രൈവറായിരുന്ന രേഹനെ അടുത്തിടെ ഒഴിവാക്കിയിരുന്നു. എന്നാല്‍ ആളില്ലാത്ത സമയം നോക്കി വീട്ടില്‍ കയറി മോഷണം നടത്തുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍ . കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന റെഹാനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി ഫ്‌ളാറ്റില്‍ കയറി കിടപ്പുമുറിയിലെ ഡിജിറ്റല്‍ ലോക്കറില്‍ നിന്ന് 72 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതിയില്‍ പറയുന്നു.
ഗായകന്റെ പിതാവ് അഗംകുമാര്‍ അന്ധേരി വെസ്റ്റിലെ ഓഷിവാരയിലെ വിന്‍ഡ്‌സര്‍ ഗ്രാന്‍ഡ് കെട്ടിടത്തിലാണ് താമസിക്കുന്നത്. മാര്‍ച്ച് 19 നും 20 നും ഇടയിലാണ് മോഷണം നടന്നതെന്ന് അദ്ദേഹം പോലീസിനോട് പറഞ്ഞു. അഗമിന് എട്ട് മാസത്തോളമായി റെഹാന്‍ എന്ന ഡ്രൈവര്‍ ഉണ്ടായിരുന്നുവെങ്കിലും അയാളുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാല്‍ അടുത്തിടെ ഇയാളെ ജോലയില്‍ നിന്നും നീക്കം ചെയ്തിരുന്നു.