നടനും ബിജെപി നേതാവുമായിരുന്ന ശത്രുഘന്‍ സിന്‍ഹയുടെ മകളാണ് നടി സോനാക്ഷി സിന്‍ഹ. പല രാഷ്ട്രിയ നിലപാടുകളുടെ പേരില്‍ പിതാവിനൊപ്പം തന്നെ വാര്‍ത്തകളില്‍ നടി ഇടംപിടിക്കാറുമുണ്ട്. ബിജെപി വിമര്‍ശിച്ചതിന്റെ പേരിലും വഞ്ചാനകുറ്റത്തിന്റെ പേരിലുമൊക്കെ വിവാദത്തിലായ നടി അറസ്റ്റിലായെന്ന പേരിലാണ് ഇപ്പോള്‍ വാര്‍ത്ത പരക്കുന്നത്. മാത്രമല്ല നടിയെ കൈവിലങ്ങു വെച്ചു കൊണ്ടുപോകുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്.
എന്നെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനാകില്ല, ഞാന്‍ ആരാണെന്ന് അറിയാമോ എന്നൊക്കെ സൊനാക്ഷി പറയുന്നത് കേള്‍ക്കാം. വിഡീയോ ഇതിനോടകം തന്നെ വൈറലായി മാറി. ഇതേ സമയം തന്നെ സൊനാക്ഷി സിന്‍ഹ അറസ്റ്റഡ് എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്.
വീഡിയോ വൈറലായതോടെ താരം പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വീഡിയോയിലുള്ളത് താന്‍ തന്നെയാണെന്നും എന്നാല്‍ കേള്‍ക്കുന്നത് എല്ലാം ശരിയല്ലെന്നും താരം പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും സൊനാക്ഷി ഉറപ്പു നല്‍കിയിട്ടുണ്ട്. സംഭവം പ്രൊമോഷണല്‍ വീഡിയോ ആണെന്നാണ് കരുതപ്പെടുന്നത്.