ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സ്നേഹ ശ്രീകുമാര്‍. നടി, അവതാരക എന്നി നിലകളിലും താരം തിളങ്ങിയിട്ടുണ്ട്.തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സ്നേഹ സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഈ ഓണക്കാലത്ത് ഇരട്ടി സന്തോഷവുമായി വീട്ടിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് താരദമ്പതികള്‍. തങ്ങളുടെ യാത്രകള്‍ക്കായി ടൊയോട്ടയില്‍ നിന്നുള്ള ഹൈബ്രിഡ് എസ്യുവിയായ ഹൈറൈഡറാണ് സ്നേഹ ശ്രീകുമാര്‍ വാങ്ങിയിരിക്കുന്നത്.
മകനൊപ്പമാണ് സ്നേഹ അതിഥിയെ വരവേല്‍ക്കാന്‍ പോയത്. 'ശ്രീക്ക് ഷൂട്ടുള്ളതിനാല്‍ ഞങ്ങളുടെ കൂടെ വരാന്‍ പറ്റിയിട്ടില്ല. ഞാനും കേദാറും കൂടി പുതിയ കാര്‍ വാങ്ങാന്‍ പോവുകയാണ്. ഉമേഷേട്ടനാണ് എന്റെ സാരഥി. ശ്രീ വരാത്തതിന്റെ ചെറിയൊരു നിരാശ ഞങ്ങള്‍ക്കുണ്ട്. ഏതാണ്ട് എട്ട് വര്‍ഷത്തോളമായി കൂടെയുള്ള വണ്ടി പോയപ്പോള്‍ എനിക്ക് വലിയ വിഷമമായിരുന്നു. ആദ്യത്തേത് നമുക്കെപ്പോഴും പ്രിയപ്പെട്ടതല്ലേ. ഞാന്‍ ആദ്യം വാങ്ങിയ കാറായിരുന്നു. സാമ്പത്തികമായും മാനസികമായും ഞാന്‍ തളര്‍ന്നിരിക്കുന്ന സമയത്ത് ഏറ്റവും അത്യാവശ്യം എന്ന് തോന്നിയിട്ട് വാങ്ങിയ വണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ അക്കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചതും അതിലായിരുന്നു', എന്ന് സ്നേഹ പറയുന്നു.
ഒരു ദിവസം രണ്ട് ഷൂട്ടൊക്കെ എടുക്കുമായിരുന്നു അന്ന്. എന്റെ ഉറക്കം വരെ അക്കാലത്ത് ആ വണ്ടിയിലായിരുന്നു. അന്ന് ഞാന്‍ അത്രയും കഠിനാധ്വാനിയായിരുന്നു. സാമ്പത്തികമായി കുറച്ച് സ്റ്റേബിളാവേണ്ട ആവശ്യമുണ്ടായിരുന്നു. എന്റെ സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ കണ്ടിട്ടുള്ള വണ്ടിയാണ്. അത് മാറ്റേണ്ട അവസ്ഥ വന്നത് കൊണ്ടാണ് മാറ്റുന്നത്. ആദ്യത്തെ വണ്ടിയോടുള്ള സ്നേഹം എനിക്കൊരിക്കലും മറക്കാനാവില്ല', എന്നും സ്നേഹ കൂട്ടിച്ചേര്‍ത്തു.
കാര്‍ ഷോറൂമിലേക്ക് പോവുന്നതും, കുറേ പേപ്പേറില്‍ ഒപ്പിടുന്നതുമെല്ലാം സ്നേഹ വീഡിയോയിലൂടെ കാണിച്ചിരുന്നു. വണ്ടി എങ്ങനെയുണ്ടെന്ന് ശ്രീകുമാറിനോട് ചോദിച്ചപ്പോള്‍ അടിപൊളിയെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'ഹൃദയം നിറഞ്ഞ ആശംസകള്‍, എല്ലാവിധ നന്മകളും നല്കി ജഗദീശ്വരന് അനുഗ്രഹിക്കട്ടെ. വളരെ സന്തോഷം. കേദാറിനും അച്ഛനും അമ്മയ്ക്കും ആശംസകള്‍. ഇത് അടിപൊളിയായി', തുടങ്ങിയ കമന്റുകളാണ് വീഡിയോയുടെ താഴെയുള്ള