Latest News

ചികിത്സ തേടിയത് വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക്; ആരോഗ്യ നിലയില്‍ പുരോഗതി; പ്രശസ്ത ഗായിക പി സുശീല ഉടന്‍ ആശുപത്രി വിട്ടേക്കും

Malayalilife
ചികിത്സ തേടിയത് വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക്; ആരോഗ്യ നിലയില്‍ പുരോഗതി; പ്രശസ്ത ഗായിക പി സുശീല ഉടന്‍ ആശുപത്രി വിട്ടേക്കും

ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയുന്ന പ്രമുഖ ഗായിക പി. സുശീലയുടെ ആരോഗ്യനില തൃപ്തികരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് സുശീലയെ പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സ തേടിയതായാണ് സൂചന.  ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

88 വയസുള്ള സുശീല മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം അഞ്ച് തവണ നേടിയിട്ടുണ്ട്.സുശീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബാംഗങ്ങളും വ്യക്തമാക്കി. ഉടന്‍ ആശുപത്രി വിടാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങള്‍.

മലയാളം, തമിഴ്, തെലുങ്ക്, കന്നട, സിംഹള ഭാഷകളിലായി ആയിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുള്ള സുശീല അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

singer p susheela in hospital

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES