Latest News

പാര്‍വതിയുടെ ശബ്ദം കേള്‍ക്കുബോള്‍ തന്നെ ജയറാം ഫോണ്‍ തട്ടി പറിച്ചെടുക്കും;സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പാര്‍വതി പറയും; കാറില്‍ വെയില് കൊണ്ട് ജയറാം കാത്തിരിപ്പുണ്ടാകും; ആ അമ്മയോട് കാണിച്ചത് വലിയ ചതി; പാര്‍വ്വതി ജയറാം പ്രണയദിനങ്ങള്‍ ഓര്‍ത്തെടുത്ത് സിദ്ദിഖ്

Malayalilife
 പാര്‍വതിയുടെ ശബ്ദം കേള്‍ക്കുബോള്‍ തന്നെ ജയറാം ഫോണ്‍ തട്ടി പറിച്ചെടുക്കും;സിദ്ദിഖിന്റെ കൂടെ പുറത്ത് പോയി വരാമെന്ന് പാര്‍വതി പറയും; കാറില്‍ വെയില് കൊണ്ട് ജയറാം കാത്തിരിപ്പുണ്ടാകും; ആ അമ്മയോട് കാണിച്ചത് വലിയ ചതി; പാര്‍വ്വതി ജയറാം പ്രണയദിനങ്ങള്‍ ഓര്‍ത്തെടുത്ത് സിദ്ദിഖ്

ലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. പ്രണയവും ശേഷമുള്ള വിവാഹവുമെല്ലാം വലിയവാര്‍ത്തയായിരുന്നു. ഇന്നും താരദമ്പതികളുടെ വിശേശങ്ങള്‍ വളരെപ്പെട്ടന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ ജയറാമിനും പാര്‍വതിക്കുമൊപ്പമുള്ള രസകരമായ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. പാര്‍വതിയും ജയറാമും പ്രണയത്തിലായിരുന്ന സമയത്ത് അവര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചാണ് അടുത്തിടെ ഒരഭിമുഖത്തില്‍ സിദ്ധിഖ് പങ്ക് വച്ചത്.


ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടിലേക്ക് താന്‍ വിളിച്ചിരുന്നു എന്നും സത്യത്തില്‍ പാര്‍വതിയുടെ അമ്മയോടൊക്കെ കാണിക്കുന്ന വലിയ ചതിയാണെ അതെന്നും അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞു..

പണ്ട് എറണാകുളത്തെ വീട്ടിലുള്ള സമയത്ത് ജയറാം വീട്ടിലേക്ക് ഫോണ്‍ ചെയ്തു. ഷൂട്ടിങ്ങൊന്നും ഇല്ലെങ്കില്‍ നീ തിരുവനന്തപുരത്തേക്ക് വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ തിരുവന്തപുരത്തേക്ക് പോയി. എന്റെയൊരു മാരുതി കാറൊക്കെ ഓടിച്ചാണ് ഞാന്‍ പോയത്. അവിടെ ചെന്ന് കഴിയുമ്പോള്‍ ഞാനും ജയറാമും ഒരു മുറിയിലാണ് താമസിക്കുന്നത്.ജയറാം അവിടെയിരുന്ന് പാര്‍വതിയുടെ വീട്ടിലേക്ക് വിളിക്കും. ജയറാമിന് വിളിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തത് കൊണ്ട് ഞാന്‍ വിളിച്ച് പാര്‍വതിയുടെ അമ്മയുടെ അടുത്തൊക്കെ സംസാരിക്കും. എനിക്ക് അവരുടെ വീട്ടിലേക്ക് വി
ളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അമ്മ കുറെ നേരം വര്‍ത്തമാനമൊക്കെ പറഞ്ഞിട്ട് ഫോണ്‍ പാര്‍വതിക്ക് കൊടുക്കും. പാര്‍വതിയുടെ ഹലോ കേള്‍ക്കുമ്പോല്‍ തന്നെ ജയറാം ഫോണ്‍ തട്ടിപ്പറിച്ച് വാങ്ങിക്കും.' .പിന്നെ അവര്‍ തമ്മില്‍ സംസാരിക്കും. അതുപോലെ തന്നെ പാര്‍വതിയുടെ അമ്മ ഉച്ചയൂണ് കഴിക്കാന്‍ എന്നെ വീട്ടിലേക്ക് ക്ഷണിക്കും. എന്റെ കൂടെ ജയറാമും ഉണ്ടാകും. 

ജയറാം ആ വെയിലത്രയും കൊണ്ട് കാറില്‍ തന്നെയിരിക്കും ഞാന്‍ മാത്രം അങ്ങോട് പോകും. ഭക്ഷണമൊക്കെ കഴിച്ച ശേഷം പാര്‍വതി പറയും ഞാന്‍ അന്നാല്‍ സിദ്ദിഖിന്റെ കൂടെ ഒന്ന് പുറത്തു പോയി വരാമെന്ന്. പാര്‍വതി മുന്‍ സീറ്റില്‍ കയറും അപ്പോള്‍ പുറകിലെ സീറ്റില്‍ ജയറാമും ഉണ്ടാകും.'' സിദ്ദിഖ് പറയുന്നു.

siddique about parvathy jayaram love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES