Latest News

ഇവരാണോ നായിക എന്ന് ചോദിച്ച്  ദാവണി വലിച്ചൂരി; ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന പ്ലാസ്റ്റിക്കിന്റെ ടേബിള്‍ ക്ലോത്തെടുത്ത് സാരിക്കടിയില്‍ ധരിച്ച് അഭിനയിച്ചു; കെട്ടിപ്പിടിക്കുന്ന സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കും; സുല്‍ഫത്ത് ഭക്ഷണവുമായി കാത്തിരിക്കുമായിരുന്നു; ശോഭന ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്ക് വക്കുമ്പോള്‍

Malayalilife
ഇവരാണോ നായിക എന്ന് ചോദിച്ച്  ദാവണി വലിച്ചൂരി; ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന പ്ലാസ്റ്റിക്കിന്റെ ടേബിള്‍ ക്ലോത്തെടുത്ത് സാരിക്കടിയില്‍ ധരിച്ച് അഭിനയിച്ചു; കെട്ടിപ്പിടിക്കുന്ന സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കും; സുല്‍ഫത്ത് ഭക്ഷണവുമായി കാത്തിരിക്കുമായിരുന്നു; ശോഭന ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്ക് വക്കുമ്പോള്‍

ലയാളസിനിമാപ്രേക്ഷകര്‍ക്ക് എന്നുമേറെയിഷ്ടമുള്ള താരമാണ് ശോഭന. സുഹാസിനി മണിരത്‌നം അവതരിപ്പിക്കുന്ന 'സംതിങ് സ്‌പെഷ്യല്‍' എന്ന പരിപാടിയില്‍ അതിഥിയായെത്തിയ ശോഭന തന്റെ സിനിമാജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ടതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ബാലചന്ദ്രമേനോന്‍ ഒരുക്കിയ ഏപ്രില്‍ 18 എന്ന സിനിമയിലൂടെയാണ് ശോഭന അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിനുശേഷം അവര്‍ അഭിനയിച്ചത് ഒരു തമിഴ് സിനിമയിലായിരുന്നു. എനക്കുള്‍ ഒരുവന്‍ എന്നായിരുന്നു ഈ സിനിയുടെ പേര്. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായിരുന്നു ശോഭന.മലയാളചിത്രം പൂര്‍ത്തിയാക്കിയശേഷമാണ് ശോഭന എനക്കുള്‍ ഒരുവന്‍ സിനിമയുടെ സെറ്റിലെത്തിയത്. തമിഴിലെ ഇതിഹാസതുല്യനായ ബാലചന്ദറിന്റെ പ്രൊഡക്ഷനായിരുന്നു എനക്കുള്‍ ഒരുവന്‍. മദ്രാസിലെ എവിഎം സ്റ്റുഡിയോയില്‍ വമ്പന്‍ സെറ്റിട്ടായിരുന്നു ഷൂട്ടിങ്. ആദ്യമായി ലൊക്കേഷനിലേക്ക് എത്തിയപ്പോള്‍ നീല സല്‍വാറായിരുന്നു ശോഭന ധരിച്ചിരുന്നത്. 

'സിനിമയിലെ ആദ്യ ഷോട്ട് കൊറിയോഗ്രഫി ചെയ്യുന്നത് പുളിയൂര്‍ സരോജയായിരുന്നു. വലിയ വിഗെല്ലാം വെച്ച് ഞാനെത്തി. അവര്‍ എന്നെ നോക്കി ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചായിരുന്നു അവര്‍ അങ്ങനെ ചെയ്ത്. അതെനിക്ക് വേണമെന്ന് പറഞ്ഞ് ഞാന്‍ അത് ധരിക്കുകയും ചെയ്തു. 

ലോക്കേഷനിലേക്ക് എന്റെയൊപ്പം ഉണ്ടായിരുന്നത് മാമനായിരുന്നു. മാമിയാരേ എന്നാണ് മാമന്‍ പുളിയൂര്‍ സരോജത്തെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചെന്നും ശോഭന ചിരിച്ച് കൊണ്ട് ഓര്‍ത്തു

രജനീകാന്തും ശോഭനയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ശിവ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും തനിക്കുണ്ടായ ഒരു അനുഭവമാണ് ശോഭന തുറന്നു പറഞ്ഞു.രജനികാന്ത് ശരിക്കുമൊരു ജന്റിന്‍മാനാണ്...'' എന്ന് പറഞ്ഞാണ് ശോഭന സംസാരിച്ചു തുടങ്ങിയത്. ''ആദ്യമായി ഈ സിനിമയില്‍ മഴയത്തുള്ള ഒരു രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അത് ശരിക്ക് അറിയില്ലായിരുന്നു. മഴ സമയത്ത് ധരിക്കാന്‍ തന്നത്ത ട്രാന്‍സ്പരന്റ് ആയിട്ടുള്ള ഒരു വെള്ളസാരിയായിരുന്നു. അത് കണ്ടപ്പോഴാണ് ഒരു അബദ്ധം മനസ്സിലായത്. 'സാരിക്കടിയില്‍ ധരിക്കാന്‍ മറ്റ് ഒന്നുമില്ലേ' എന്ന് അവര്‍ ചോദിച്ചു. 

അവര്‍ ഇല്ല എന്നും പറഞ്ഞു. എന്തെങ്കിലും ഡ്രസ് എടുക്കാന്‍ വീട്ടില്‍ വരാനുള്ള സമയമുണ്ടായിരുന്നില്ല. ആ സമയത്ത് തോന്നിയത് പ്രീമെഡിറ്റേറ്റഡ് മര്‍ഡര്‍ പോലെ ആയിരുന്നു. വലിയൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്. ഞാന്‍ കാരണം ഷൂട്ടിംഗ് വൈകരുത് എന്ന ഉത്തരവാദിത്വബോധവും മനസ്സിലേക്ക് വന്നു. 

ശരിക്കും ടെന്‍ഷനായി. അന്ന് കെ വി എം സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. അവിടെ ഡ്രസ്സിംഗ് റൂമില്‍ ഒരു പ്ലാസ്റ്റിക്കിന്റെ ഒരു ടേബിള്‍ ക്ലോത്ത് ഉണ്ടായിരുന്നു. അത് എടുത്ത് ഞാന്‍ സാരിക്കടിയില്‍ ധരിച്ചു. 10 മിനിറ്റിനുള്ളില്‍ തന്നെ റെഡിയായി.  അതു കഴിഞ്ഞാണ് രസം. ഷൂട്ടിങ്ങില്‍ രജനി സാര്‍ എന്നെ എടുക്കുന്ന സീനുണ്ട്. 

എന്നെ എടുത്ത ഉടനെ തന്നെ പ്ലാസ്റ്റിക്കിന്റെ ശബ്ദം വന്നു. ആ സമയത്തുള്ള രജനീകാന്ത സാറിന്റെ മുഖം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അദ്ദേഹം പോയി മറ്റാരോടേലും പറയുമോയെന്ന് അന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ട് ആക്കുന്ന സ്വഭാവമാണ് രജനികാന്ത് സാറിന്. ഇന്ന് ഞാനാണിത് തുറന്നു പറയുന്നത്...'' ശോഭന പറയുന്നു.

മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ കംഫര്‍ട്ടിബിള്‍ അല്ലായിരുന്നുവെന്നും ശോഭന പറയുന്നു.എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അത് മാറി എന്നാണ് ശോഭന പറയുന്നത്. മോഹന്‍ലാല്‍ ഏകേദശം എന്റെ അതേ പ്രായമായിരുന്നു. ഞങ്ങള്‍ രണ്ട് പേരും കുട്ടികളെ പോലെയായിരുന്നു. ആദ്യം ചെയ്ത സിനിമകളിലൊന്നും ഞങ്ങള്‍ക്ക് വലിയ കംഫര്‍ട്ടില്ലായിരുന്നു. വ്യത്യസ്ത മനസ്സുള്ള രണ്ട് ചെറുപ്പക്കാര്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത് ആലോചിച്ച് നോക്കൂ.'

'പരസ്പരം അധികം സംസാരിക്കില്ലായിരുന്നു പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഴപ്പമില്ലാതായി. കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ മൂക്കിള ഷര്‍ട്ടിലാക്കിയെന്ന് പറഞ്ഞ് മോഹന്‍ലാല്‍ കളിയാക്കുമായിരുന്നു. മൂക്കിളയില്ല ഗ്ലിസറിനാണെന്ന് എത്ര പറഞ്ഞിട്ടും മനസ്സിലായില്ല.ഇപ്പോഴും അത് പറഞ്ഞ് കളിയാക്കും എന്നാണ് ശോഭന  അഭിമുഖത്തില്‍ പറയുന്നത്.

മമ്മൂട്ടിയുടെ കൂടെ അറുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബവുമായി വരെ നല്ല അടുപ്പമുണ്ടായിരുന്നു എന്നും ശോഭന പറഞ്ഞു. തനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി മമ്മൂട്ടിയുടെ പങ്കാളി സുല്‍ഫത്ത് ഒരുപാട് നേരം ഷൂട്ടിങ് ലൊക്കേഷനില്‍ കാത്തുനിന്നതിനെ കുറിച്ചും താരം സംസാരിച്ചു.

ഞങ്ങള്‍ക്ക് ഒരേ സ്ഥലത്ത് തന്നെ ഷൂട്ടുണ്ടായിരുന്ന സമയമായിരുന്നു അത്. ഭാര്യ സുല്‍ഫത്ത് അദ്ദേഹത്തിന് ഭക്ഷണവുമായി വരുമായിരുന്നു. വീട്ടില്‍ നിന്ന് എന്ത് ഭക്ഷണമാണ് കൊണ്ടുവരേണ്ടതെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പത്തിരിയും മീന്‍ കറിയുമെന്ന് പറഞ്ഞു. എന്റെ ഷൂട്ട് കഴിയാന്‍ ഒരുപാട് വൈകി. പാവം അവര്‍ മൂന്ന് മണിവരെ എനിക്കുവേണ്ടി കാത്തിരുന്നു. ഒടുവില്‍ ഞങ്ങള്‍ നേരില്‍ കണ്ടു. ഒരുമിച്ചിരുന്ന് ഭക്ഷണവും കഴിച്ചുവെന്ന് നടി പങ്കുവച്ചു.

അമിതാഭ് ബച്ചനെക്കുറിച്ചും ശോഭന പങ്ക് വച്ചു. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് കഭി കഭി എന്ന ആല്‍ബത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് ശോഭന സംസാരിച്ചത്. മലയാളത്തില്‍ അഭിനയിക്കുന്ന നടിയായതിനാല്‍ നോര്‍ത്തില്‍ അധികം തന്നെ മനസ്സിലായില്ലെന്ന് ശോഭന പറയുന്നു. പെര്‍ഫോം ചെയ്യാനുള്ള വസ്ത്രം തന്നെങ്കിലും അവര്‍ക്കത് ധരിപ്പിച്ച് തരാനറിയില്ലായിരുന്നെന്ന് ശോഭന ഓര്‍ത്തു. വസ്ത്രം ധരിക്കാന്‍ സ്ഥലമില്ല.

പുറത്താണ് ഷൂട്ടിംഗ്. മുഴുവന്‍ ആളുകളുമുണ്ട്. ബച്ചന്‍ സാറിന് കാരവാനുണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമേ കാരവാനുണ്ടായിരുന്നുള്ളൂ. അദ്ദേഹം ഉള്ളിലിരുന്ന് വോക്കി ടോക്കിയില്‍ എല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. എവിടെ വെച്ച് ഫീമെയ്ല്‍ ആര്‍ട്ടിസ്റ്റ് വസ്ത്രം മാറുമെന്ന് ക്രൂവില്‍ ആരോ ചോദിച്ചു. അവര്‍ എവിടെ നിന്നെങ്കിലും വസ്ത്രം മാറട്ടെ, മരത്തിന്റെ പിന്നിലെങ്ങാന്‍ പോയി വസ്ത്രം മാറട്ടെ, നീ നിന്റെ പണി നോക്ക് എന്ന് പറഞ്ഞു. വോക്കി ടോക്കിയില്‍ അദ്ദേഹമത് കേട്ടു.അദ്ദേഹം പുറത്തേക്ക് വന്നു. എന്റെ കാരവാനില്‍ നിന്ന് വസ്ത്രം മാറൂ എന്ന് പറഞ്ഞെന്നും ശോഭന ഓര്‍ത്തു

സിനിമകളില്‍ സജീവമായിരിക്കുന്ന സമയത്തും നൃത്തത്തിന് ശോഭന മുന്‍ഗണന കൊടുത്തിരുന്നു  സ്വന്തമായി ഡാന്‍സ് സ്‌കൂളും ശോഭന നടത്തുന്നുണ്ട്. സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോഴായിരുന്നു കൂടുതലായും താരം നൃത്തത്തില്‍ ശ്രദ്ധ ചെലുത്തിയത്. ഇപ്പോള്‍ ഇടയ്ക്കിടെ നല്ല സിനിമകളുടെ ഭാഗമാകുന്നുണ്ടെങ്കിലും നൃത്തത്തില്‍ തന്നെയാണ് കൂടുതല്‍ സമയവും താരം ചെലവഴിക്കുന്നത്.

Read more topics: # ശോഭന
shobhana shares her experience with actors

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES