Latest News

വിവാഹ വാഗ്ദാനം നല്‍കി പീഡനം; നടന്‍ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍; നടനെ അറസറ്റ് ചെയ്തത് ദുബായില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോള്‍

Malayalilife
 വിവാഹ വാഗ്ദാനം നല്‍കി പീഡനം; നടന്‍ ഷിയാസ് കരീം ചെന്നൈയില്‍ പിടിയില്‍; നടനെ അറസറ്റ് ചെയ്തത് ദുബായില്‍ നിന്നും ചെന്നൈ വിമാനത്താവളത്തിലെത്തിയപ്പോള്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീം കസ്റ്റഡിയില്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ചാണ് ഷിയാസിനെ പിടികൂടിയത്. ഗര്‍ഫില്‍ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു.പൊലീസ് സംഘം ചെന്നൈയില്‍ എത്തി നടനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഷിയാസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഹോസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്തേര പൊലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യല്‍ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായിരുന്നു പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ചെറുവത്തൂര്‍ ദേശീയ പാതയോരത്തെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ ഷിയാസ് 11 ലക്ഷത്തില്‍ കൂടുതല്‍ രൂപ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.     

shiyas kareem arrested

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES