എന്തിനും ഏതിനും പ്രശ്നവും വിവാദങ്ങളുമാണ് സോഷ്യൽ മീഡിയയിൽ. ഡ്രെസ്സിനു ഇറക്കം കുറഞ്ഞാലും കൂടിയാലും, തടി കൂടിയാലും കുറഞ്ഞാലും ഒക്കെ പ്രേശ്നങ്ങൾ ആണ്. നടിമാരുടെ പുറകെ പ്രതേകിച്ചു നടക്കുകയാണ് ചിലർ. അങ്ങനെ നിരവധി നടിമാർ നമ്മളുടെ ഇടയിലുണ്ട്. സോഷ്യൽ മീഡിയയിൽ ഇര ആകാത്തവർ ചുരുക്കം തന്നെയാണ്. കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിന് വേണ്ടി അതിലെ നടി ഷിബില ഫറ ശരീരഭാരം കൂട്ടിയതും പിന്നീട് കുറച്ചതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
അമിത ശരീര ഭാരത്തിന്‌റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ബോഡി ഷെയ്മിങ് നടത്തിയവര്‍ക്ക് മറുപടിയുമായി നടി രംഗത്തെത്തിയിരുന്നു. തന്‌റെ ശരീരം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല എന്നാണ് ഷിബില പറയുന്നത്. സമൂഹ മാധ്യമങ്ങളിലെ ട്രോളുകളും മറ്റു തന്നെ ബാധിക്കാറില്ലെന്നും നടി പറഞ്ഞു. ബോഡി ഷെയിമിങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ക്ക് ഞാന്‍ മറുപടി കൊടുക്കാറില്ലെന്ന് ഷിബ്ല ഫറ പറയുന്നു.
ഒരിടയ്ക്ക് ഞാന്‍ ഇതിനെതിരെ ഒരുപാട് പോരാടിയിരുന്നു. എന്നാല്‍ പിന്നീട് നിങ്ങള്‍ നിങ്ങളുടെ ശരീരത്തിന് ഇണങ്ങുന്ന ഏത് വേഷവും ധരിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ തടി കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അല്ലാതെ സോഷ്യല്‍ മീഡിയയ്ക്ക് വേണ്ടി കുറയ്ക്കില്ല എന്നാണ് നടി പറയുന്നത്. സിനിമാരംഗത്ത് ഇപ്പോഴും സജീവമാണ് താരം. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ടീച്ചറുടെ വേഷത്തില്‍ നടി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.