Latest News

ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കി ഉള്ളതാണ്; ആ ചോദ്യം അലോസരപ്പെടുത്തുന്നു; ശ്രുതി ഹാസനുമായുള്ള പ്രണയത്തെ കുറിച്ച് ശന്തനു

Malayalilife
 ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കി ഉള്ളതാണ്; ആ ചോദ്യം അലോസരപ്പെടുത്തുന്നു; ശ്രുതി ഹാസനുമായുള്ള പ്രണയത്തെ കുറിച്ച് ശന്തനു

തെന്നിന്ത്യൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രുതി ഹസന്‍. ഒരു അഭിനേത്രി എന്നതിലുപരി താരം ഒരു മോഡലും ഗായികയും കൂടിയാണ്. നിരവധി ആരാധകരാണ് ശ്രുതിക്ക് ഉള്ളത്. എന്നാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ചുള്ള  ചോദ്യത്തിന്  മറുപടിയുമായി ശ്രുതി ഹാസനും കാമുകന്‍ ശന്തനുവും രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടാളും കലാ രംഗത്തുള്ളവരായതിനാല്‍ ജോലിയ്ക്ക് തന്നെ ആണ് ആദ്യത്തെ പ്രധാന്യമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ശാന്തനു പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള ചോദ്യം അസ്വസ്ഥപ്പെടുത്തുകയാണെന്ന് ശ്രുതി പറഞ്ഞിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്നെ സംബന്ധിച്ചിടത്തോളം മറ്റ് സാമൂഹിക ഘടനകള്‍ മനസിലാക്കാന്‍ പ്രയാസമാണ്. ഞാന്‍ എപ്പോഴും സ്വതന്ത്രമായി ജീവിക്കുകയും എന്റെ കാര്യങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന ആളാണ്. അത് മനസിലാക്കുന്ന ഒരു പങ്കാളിയെ കിട്ടിയത് അത്ഭുതകരമാണ്.

ഞാനും ശ്രുതിയും വിവാഹം കഴിച്ച് ജീവിക്കുന്നതിനെ പറ്റി ശ്രദ്ധിക്കാറില്ല. കലയിലൂടെ മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ ബന്ധം തന്നെ കലയെ അടിസ്ഥാനമാക്കി ഉള്ളതാണെന്നാണ്’ ശാന്തനു പറയുന്നത്.

shanthanu words about sruthi haasan relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES