മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷംനാ കാസിം. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നടി ഷംന കാസിമും ബിസിനസുകാരനുമായ ഷാനിദ് ആസിഫ് അലിയും വിവാഹിതയായത്. ഇപ്പോഴിതാ, ഒന്‍പതു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ നടി അമ്മയായിരിക്കുകയാണ് എന്ന സന്തോഷ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോട് കൂടി തന്റെ കടിഞ്ഞൂല്‍ കണ്‍മണിയ്ക്ക് ജന്മം നല്‍കുകയായിരുന്നു ഷംന. ആണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.
ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ദുബായില്‍ വച്ചായിരുന്നു വിവാഹവും റിസപ്ഷനും നടന്നത്. അതിനു പിന്നാലെ അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത യൂട്യൂബ് ചാനലിലൂടെയാണ് ഷംന ആരാധകരെ അറിയിച്ചത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോയും ഷംന പങ്കുവച്ചിരുന്നു. അനവധി ആരാധകരാണ് ഇപ്പോള്‍ ആശംസകളറിയിക്കുന്നത്.
ദുബായിലെ പ്രശസ്ത ബിസിനസ് കണ്‍സല്‍ട്ടന്റും കോടീശ്വരനുമാണ് ഷംനയുടെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ദുബായില്‍ സ്ഥിരതാമസമാക്കിയതിനാല്‍ തന്നെയാണ് കുഞ്ഞിന്റെ ജനനം ദുബായില്‍ വച്ച് മതിയെന്ന് ഇരുവരും തീരുമാനിച്ചതിനു പിന്നിലെ കാരണവും. ഏഴാം മാസത്തെ വളക്കാപ്പ് ചടങ്ങെല്ലാം പൂര്‍ത്തിയാക്കിയാണ് നടി ദുബായിലേക്ക് പോയത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. 'മഞ്ഞുപോലൊരു പെണ്‍കുട്ടി' എന്ന സിനിമയിലൂടെയാണ് ഷംന അഭിനയത്തിലേക്ക് എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലൊരു നര്‍ത്തകി കൂടിയാണ് ഷംന.
കണ്ണൂര്‍ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്കു മുന്നില്‍ ശ്രദ്ധേയയാകുന്നത്. തുടര്‍ന്ന് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. പൂര്‍ണ എന്ന പേരിലാണ് താരം ഇതര ഭാഷാ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍ട്രാമാണ്ട് എന്ന ചിത്രത്തില്‍ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോള്‍ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ സജീവമാണ് താരം. ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിത്തിരനിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സ്റ്റേജ് ഷോകളും അവാര്‍ഡ് നിശകളിലും സജീവ സാന്നിദ്ധ്യമാണ് ഷംന.
നിറവയറിലും നടി സ്റ്റേജ് ഷോകളില്‍ സജീവമായിരുന്നു. ഇതേറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
ഷംനാ കാസിം