മലയാളത്തിലെ പ്രിയങ്കരിയായ നടി ഷംന ഖാസിം വിവാഹിതയായത് ഒക്ടോബര്‍ 24 തീയതി ആയിരുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനി. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.പിന്നാലെ സന്തോഷവാര്‍ത്തയും പുറത്തുവന്നിരുന്നു. താനൊരു അമ്മയാകാന്‍ പോകുന്നു എന്ന് ഷംന ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഷംനയുടെ വളകാപ്പു ചടങ്ങ് നടന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവരുന്നത്.
അടുത്ത സുഹൃത്തുക്കള്‍യും ബന്ധുക്കളെയും മാത്രം പങ്കെടുപ്പിച്ച ഒരു ചെറിയ വടകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. താരത്തിന്റെ നിരവധി സുഹൃത്തുക്കളും എത്തിയിരുന്നു. താരങ്ങള്‍ എത്തിയതോടെ ഇവരുടെ വളകാപ്പു ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങി. രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാന്‍, സരയു, കൃഷ്ണ പ്രഭ, ശ്രുതി ലക്ഷ്മി, ശ്രീലയ എന്നിവരും ബേബി ഷവറിനായി എത്തിയിരുന്നു.സാരിയും ആഭരണങ്ങളും അണിഞ്ഞ് സുന്ദരി ആയാണ് ഷംന ബേബി ഷവര്‍ ചടങ്ങില്‍ പങ്കെടുത്തത്
മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂര്‍ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം.