മലയാളത്തിലെ പ്രിയങ്കരിയായ നടി ഷംന കാസിം വിവാഹിതയായത് ഒക്ടോബര്‍ 24 തീയതി ആയിരുന്നു. ബിസിനസ് കണ്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനി. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ മറ്റൊരു സന്തോഷവാര്‍ത്ത കൂടി ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്ക് വച്ചിരിക്കുകയാണ്.
താാന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന വിശേഷമാണ് ഷംന ഇപ്പോള്‍ ആരാധകരോട് പങ്കുവെക്കുന്നത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം പൂര്‍ത്തിയാകുമ്പോഴേക്കും അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് ഷംന ആഘോഷിക്കുന്നത്.അമ്മയുടെയും അച്ഛന്റെയും നടുക്കിരുന്ന് ഇവര്‍ വീണ്ടും അമ്മുമ്മയും അപ്പൂപ്പനും ആകാന്‍ പോകുന്നു എന്ന ഷംന പറയുന്നു. എന്നിട്ട് അവിടെയുള്ള കുട്ടികളോട് തനിക്ക് ആണ്‍കുട്ടി ആയിരിക്കുമോ പെണ്‍കുട്ടി ആയിരിക്കുമോ എന്ന് ചോദിക്കുന്നതും കാണാം.
മലപ്പുറമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂര്‍ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരില്‍വെച്ചാണ് നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം. വിവാഹ വിശ്ചയം കഴിഞ്ഞ വിവരം ഷംന സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്നാണ് വിവാഹം നിശ്ചയിച്ചപ്പോള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചിരുന്നത്. വലിയ ആര്‍ഭാടത്തോടെ കുടുംബത്തെയും കൂട്ടുകാരെയും സാക്ഷിയാക്കിയാണ് ഷംനയും ഷാനിദും വിവാഹിതരായത്.