Latest News

അജിത്തിന്റെ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു; ശാലിനിയുടെ ആഗ്രഹങ്ങൾക്ക് ഒന്നും അജിത് എതിരു പറയാറില്ല

Malayalilife
topbanner
അജിത്തിന്റെ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു; ശാലിനിയുടെ ആഗ്രഹങ്ങൾക്ക് ഒന്നും അജിത് എതിരു പറയാറില്ല

തെന്നിന്ത്യയിലെ ഒരു പ്രമുഖ ചലച്ചിത്രനടിയാണ് ശാലിനി. ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. കുഞ്ചാക്കോ ബോബന്‍റെ നായികയായാണ് ശാലിനി മോളിവുഡില്‍ കൂടുതല്‍ തിളങ്ങിയത്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. തമിഴ്‌ നടൻ അജിത്തുമായുള്ള കല്യാണ ശേഷം സിനിമയിൽ നിന്നും മാറിനിന്ന ശാലിനി തിരിച്ചു വരുന്നു എന്ന വർത്തകളൊക്കെ വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ തള്ളി ശാലിനി രംഗത്തെത്തി കഴിഞ്ഞു. 

ഇപ്പോൾ അജിത്തും ശാലിനിയും തമ്മിലുള്ള സ്നേഹത്തെയും നല്ല ബന്ധത്തെയും പറ്റി പറഞ്ഞാണ് വന്നത്. തങ്ങള്‍ക്കിടയില്‍ ഒരു രഹസ്യങ്ങളും ഇല്ലെന്നതാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യമെന്നാണ് താരം പറയുന്നത്. നീ എന്റെ ഭാര്യയാണ്, അതിനാല്‍ ഞാന്‍ പറയുന്നതെന്തും നീ അനുസരിക്കണം’ എന്നു പറയുന്ന ഭര്‍ത്താക്കന്മാരാണ് മിക്ക കുടുംബങ്ങളിലും ഉള്ളത്. അല്ലെങ്കിൽ അവരുടെ വീട്ടിൽ നിന്ന് പറഞ്ഞുകൊടുക്കുന്നത് അങ്ങനെയാകും. പക്ഷേ ഞങ്ങൾ രണ്ടുപേയം അങ്ങനെയല്ല. ചെറുതോ, വലുതോ എന്തു പ്രശ്‌നമാണെങ്കിലും അത് പരസ്പരം തുറന്നു പറയുന്നതിലൂടെ തീര്‍ക്കാന്‍ സാധിക്കും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് അജിത്തും ഞാനും. എന്റെ ഇഷ്ടങ്ങള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിരു പറയാറില്ല എന്നും ശാലിനി പറയുന്നു. 

1978 നവമ്പർ 20നു ആണ് ബേബി ശാലിനി ജനിച്ചത്. അച്ഛൻ കൊല്ലം കാരൻ ഷറഫ് ബാബു. അമ്മ ആലിസ്. ഒരു മലയാളിയാണെങ്കിലും ശാലിനി ജനിച്ചത് ചെന്നൈയിലാണ്. ചെന്നൈ ആദർശ് വിദ്യാലയ, ചർച്ച്പാർക്ക് കോൺ വെന്റ് എന്നിവിടങ്ങളിൽ പഠിച്ചു. 2008 ജനുവരി 3ന് ഇവർക്ക് അനൌഷ്ക എന്ന ഒരു പെൺകുട്ടി ജനിച്ചു.  ഭര്‍ത്താവിന്റേയും മക്കളുടേയും കാര്യങ്ങള്‍ നോക്കി കുടുംബിനിയായി ജീവിക്കാനാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നുമാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. 

Read more topics: # shalini ,# ajith ,# marriage ,# life ,# love
shalini ajith marriage life love

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES