തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേക പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. മലയാള സിനിമയിലടക്കം ഒരുകാലത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച താരമാണ് ഷക്കീല. ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഗ് ബോസ് തെലുങ്ക് വേദിയില്‍ നടിയെത്തുന്ന വാര്‍ത്ത പുറത്ത് വന്നത്. ഇ്പ്പോളിതാ ഷോയില്തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി.
കുടുംബത്തെ പിന്തുണയ്ക്കാനായിട്ടാണ് ചെറിയ പ്രായത്തില്‍ തന്നെ ഷക്കീല സിനിമയിലേക്ക് എത്തുന്നത്. പല അവസരങ്ങളിലും ഷക്കീല ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയിലെയും ജീവിതത്തിലെയും കയ്പേറിയ അനുഭവങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് തെലുങ്ക് വേദിയിലും തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷക്കീല.
ഞാന്‍ പത്താം ക്ളാസില്‍ തോറ്റതാണ്. കുടുംബം പുലര്‍ത്താന്‍ വേണ്ടി മാത്രമാണ് സിനിമയിലേക്കു വന്നത്. അച്ഛന് എന്നെ ഒരുപാട് തല്ലുമായിരുന്നു. ഒരിക്കല്‍ ഒരു മേക്കപ്പ്മാനാണ് സിനിമയില്‍ അവസരം വാങ്ങി തരാം എന്നു പറയുന്നത്. ആ സമയത്ത് ഒരു സിനിമയില്‍ സില്‍ക്ക് സ്മിതയുടെ സഹോദരിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചു. ചില സിനിമകളില്‍ അവിടെ എത്തിയശേഷം തുണിഅഴിക്കാന് പറയുമെന്ന് ഞാന്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്.
അത് ചെയ്യരുത് എന്ന് അവരോടു പറയൂ എന്നു മാത്രമാണ് അച്ഛന് പറഞ്ഞത്. എന്റെ കുടുംബം എന്നെ ഒരു പൊന്മുട്ടയിടുന്ന താറാവായാണ് കണ്ടത്. സഹോദരിയാണ് എന്റെ സാമ്പത്തിക കാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത്. അതുകൊണ്ട് അവള് മാത്രമാണ് രക്ഷപ്പെട്ടത്. എന്നെ ചതിച്ച് അവള് എല്ലാം കൊണ്ടുപോയി. ഒരു ഘട്ടത്തില്‍ ചിലര്‍ എന്റെ സിനിമകള്‍ ബാന്‍ ചെയ്യാന്‍ ശ്രമിച്ചു. എന്റെ സിനിമകള്‍ക്ക് സെന്‍സര്‍ അനുമതി ലഭിക്കാതെ വന്നു. നാലുവര്‍ഷം വെറുതേയിരുന്നു. സാധാരണ സിനിമകളിലേക്ക് ആരും വിളിച്ചില്ല. ഇമേജ് മാറ്റമാണ് ബിഗ് ബോസ് ഷോയിലൂടെ പ്രതീക്ഷിക്കുന്നത്.'' ഷക്കീല പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ഷക്കീല ബിഗ് ബോസ് ഷോയുടെ ഭാഗമാവുന്നത്