Latest News

തിയേറ്ററുകളിലെത്തി രണ്ടാഴ്ച്ച കൊണ്ട് 25കോടി കടന്ന് കാപ്പ; പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കളക്ഷന്‍ വിവരം പങ്ക് വച്ച് ഷാജി കൈലാസ്

Malayalilife
തിയേറ്ററുകളിലെത്തി രണ്ടാഴ്ച്ച കൊണ്ട് 25കോടി കടന്ന് കാപ്പ; പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് കളക്ഷന്‍ വിവരം പങ്ക് വച്ച് ഷാജി കൈലാസ്

തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ച് സംവിധായകന്‍ ഷാജി കൈലാസ്. 2022 ഡിസംബര്‍ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്റെ രണ്ടാം ആഴ്ച പിന്നിടുകയാണ്. ഈ ഘട്ടത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്ന് ചിത്രം 25 കോടിയിലധികം കളക്ഷന്‍ നേടിയതായാണ് സംവിധായകന്‍ അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ക്ക് നന്ദിയറിച്ചുകൊണ്ടാണ് ഷാജി കൈലാസ് ഈ വിവരം പങ്കുവച്ചത്.

പൃഥ്വിരാജിനെയും ആസിഫ് അലിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ ഡിസംബര്‍ 22 ന് ആണ് റിലീസ് ചെയ്തത്.  ചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി സ്വന്തമാക്കിയിരുന്നു. 
'പുതുവര്‍ഷത്തിലും നിലയ്ക്കാത്ത ആവേശമായി കാപ്പ പ്രദര്‍ശനം തുടരുന്നു' എന്ന സന്തോഷം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 'കൊട്ട മധു' എന്ന ഗുണ്ടാനേതാവായി പൃഥ്വിരാജ് സ്‌ക്രീനിലെത്തിയ ചിത്രം ആദ്യ നാല് ദിവസത്തില്‍ തന്നെ 5.50 കോടി നേടിയതായാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. 

അപര്‍ണ ബാലമുരളിയാണ് നായിക. അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.ജി.ആര്‍. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപന്റെ തന്നെയാണ് ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഒഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പി.ആര്‍. ഒ ശബരി.

അതേസമയം, 'കാപ്പ'യ്ക്ക് മുന്‍പ് ഇരുവരുമൊന്നിച്ച 'കടുവ' അമ്പത് കോടിയിലധികം കളക്ഷനുമായി കഴിഞ്ഞ വര്‍ഷത്തെ മൂന്നാമത്തെ വലിയ ചിത്രമായി കളക്ഷന്‍ റെക്കോര്‍ഡില്‍ ഇടം പിടിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaji Kailas (@shaji_kailas_)

Read more topics: # കാപ്പ
shaji kailas shares kaapa collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES