Latest News

റീലിസ് ചെയ്ത് നാല് ദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടി കാപ്പ;ഷാജി കൈലാസ് ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തവര്‍ഷം

Malayalilife
റീലിസ് ചെയ്ത് നാല് ദിവസം കൊണ്ട് 10 കോടി കളക്ഷന്‍ നേടി കാപ്പ;ഷാജി കൈലാസ് ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്തവര്‍ഷം

പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത 'കാപ്പ'യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 10 കോടി കളക്ഷനാണ് സിനിമ നേടിയിരിക്കുന്നത്. ബോക്സ് ഓഫീസില്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നു

'കാപ്പ'യുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാവുമെന്ന്  റൈറ്റേഴ്‌സ് യൂണിയന്‍ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന  ചിത്രമാണ് 'കാപ്പ'. മേജര്‍ പ്രീ ബിസിനസ്സാണ് ചിത്രത്തിന് നടന്നത്.

ജി.ആര്‍. ഇന്ദുഗോപന്റെ  തിരക്കഥയില്‍  ഒരുക്കിയ ചിത്രമാണ് കാപ്പ.  ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം  നിര്‍മ്മിച്ചത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന ഇന്ദുഗോപന്റെ പ്രശസ്ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'കാപ്പ'. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് കാപ്പ. ഇതിനോടകം തന്നെ ചിത്രം  പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

സൂപ്പര്‍ ഹിറ്റ് ചിത്രം 'കടുവ'ക്ക് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ 'കാപ്പ'യില്‍  അപര്‍ണ ബാലമുരളിയാണ് നായികയായി എത്തിയത്. ജഗദീഷ്, അന്ന ബെന്‍, ഇന്ദ്രന്‍സ്, നന്ദു, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍. ഇവരെല്ലാം തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിലൂടെ കാഴ്ചവെച്ചിരിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിച്ച ചിത്രത്തിന് ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ഹരി തിരുമല, ഡിസൈന്‍: ഓള്‍ഡ് മങ്ക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു വൈക്കം, അനില്‍ മാത്യു, അസോസിയേറ്റ് ഡയറക്ടര്‍: മനു സുധാകരന്‍.


 

kaapa box office collection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക