ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമാണ് ഷാൻ റഹ്മാൻ. മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ഓം ശാന്തി ഓശാന, ഓർമ്മയുണ്ടോ ഈ മുഖം, ആട്, ഒരു വടക്കൻ സെൽഫി , അടി കപ്യാരേ കൂട്ടമണി, വേട്ട , ജേക്കബിന്റെ സ്വർഗ്ഗരാജ്യം , ആൻമരിയ കലിപ്പിലാണ് , ഗോദ , വെളിപാടിന്റെ പുസ്തകം , ഒരു അഡാർ ലവ് തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവ്വഹിച്ച പ്രധാന ചലച്ചിത്രങ്ങൾ. വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രശസ്തമാവുകയും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ കേൾക്കുകയും ചെയ്ത ഗാനങ്ങളാണ്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ്.
സോഷ്യൽ മീഡിയയിൽ നല്ല സജ്ജീവമാണ് താരം. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് ഏകദേശം രണ്ടു വർഷത്തിന് ശേഷം തീയറ്റർ കണ്ടതിന്റെ സന്തോഷം ഷാൻ പങ്കുവെക്കുന്നത്. "ഗോഡ്‌സില്ല v/s കോങ്ങ്. ഏകദേശം രണ്ടു വർഷത്തിന് ശേഷം തീയറ്ററിൽ. ഇതെല്ലാം നമ്മുക്ക് തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നു. പണ്ട് എങ്ങനെ ആയിരുന്നോ അങ്ങനെ. എന്തായാലും നമ്മൾ അവിടേക്കു തന്നെയാണ് എത്തുന്നത്. പതിയെ. നമുക്കൊന്നിച്ചു അവിടേക്ക് എത്താം. പൊളിക്കണ്ടേ നമുക്ക്," ഷാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ജോണി ആന്റണി സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ പട്ടണത്തിൽ ഭൂതം എന്ന ചലച്ചിത്രമാണ് ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. സുഹൃത്തും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസനോടൊപ്പം 2008ൽ ഷാൻ ചെയ്ത സംഗീത ആൽബത്തിനുശേഷമാണ് ഈ പട്ടണത്തിൽ ഭൂതത്തിൽ സംഗീത സംവിധായകനാകാനുള്ള അവസരം ലഭിച്ചത്. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലെ ഗാനങ്ങൾക്കും സംഗീതം നൽകി.