എനിക്കും വിനീതിനും സുഖമാണ്;ഞങ്ങള്‍ അടിച്ച് പിരിഞ്ഞിട്ടില്ല; കുഞ്ഞേല്‍ദൊക്കായി കമ്പോസ് ചെയ്യാന്‍ നേരവും ഞങ്ങള്‍ കണ്ടുമുട്ടി; വീനിത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തില്‍ ഇല്ലാതായതോടെ അടിച്ച് പിരിഞ്ഞുവെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ഷാന്‍ റഹ്മാന്റെ മറുപടി ഇങ്ങനെ

Malayalilife
topbanner
എനിക്കും വിനീതിനും സുഖമാണ്;ഞങ്ങള്‍ അടിച്ച് പിരിഞ്ഞിട്ടില്ല; കുഞ്ഞേല്‍ദൊക്കായി കമ്പോസ് ചെയ്യാന്‍ നേരവും ഞങ്ങള്‍ കണ്ടുമുട്ടി; വീനിത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തില്‍ ഇല്ലാതായതോടെ അടിച്ച് പിരിഞ്ഞുവെന്ന് പ്രചരിപ്പിച്ചവര്‍ക്കുള്ള ഷാന്‍ റഹ്മാന്റെ മറുപടി ഇങ്ങനെ

വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച് സംഗിത സംവിധായകനാണ് ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസന്റെ ആല്‍ബങ്ങളിലും. ആദ്യ ചിത്രം മുതലങ്ങോട്ട് എല്ലാ സിനിമകളിലും ഷാന്‍ തന്നെയാണ് സംഗീതം. എന്നാല്‍ വിനീതും ഷാന്‍ റഹ്മാനും തന്നില്‍ പിണക്കത്തിലാണ് എന്ന വാര്‍ത്ത പ്രചരിച്ചത് അടുത്തിടെയാണ്.വിനീത് ശ്രീനിവാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം  ഹൃദയത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന് പകരം ഹിഷാം അബ്ദുള്‍ വഹാബ് എന്ന് ആളായതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന് പ്രചരിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഷാന്‍ റഹ്മാന്‍ പങ്ക് വച്ച കുറിപ്പ് വൈറലാവുകയാണ്.

ഹൃദയത്തിലെ ഗാനങ്ങള്‍ ഗംഭീരമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടിനവധി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്നും അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. താനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഷാന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ സുഹൃത്തുക്കളെ, എല്ലാവര്‍ക്കും സുഖമെന്ന് കരുതുന്നു. ഇന്നലെ മുതല്‍ എന്തോ ഒന്ന് എന്റെ മനസ്സിനെ അലട്ടുന്നുണ്ട്. അതെന്റെ തലയില്‍ നിന്നും മാറ്റില്ലെങ്കില്‍ എനിക്ക് സമാധാനത്തോടെ പ്രവര്‍ത്തിക്കാനോ കമ്പോസ് ചെയ്യാനോ കഴിയില്ല. വിനീതിന്റെ 'ഹൃദയത്തിന്' ഞാന്‍ അല്ല സംഗീതം നല്‍കുന്നത്. 'ഹൃദയം' എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് എന്റെ സഹോദരന്‍ ഹിഷാം അബ്ദുല്‍ വഹാബ് ആയിരിക്കും. നിങ്ങള്‍ എല്ലാവരും ഏതെങ്കിലും ഊഹാപോഹങ്ങളിലേക്കു കടക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു

എനിക്കും വിനീതിനും സുഖമാണ്. 'അവര്‍ തമ്മില്‍ അടിച്ച് പിരിഞ്ഞു' എന്ന് പലരും ചിന്തിച്ചിരിക്കും. ഇന്നലെ ഞാന്‍ കുഞ്ഞേല്‍ദൊക്കായി കമ്പോസ് ചെയ്യാന്‍ നേരവും ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സന്തോഷത്തിലാണ്. ഹിഷാമിലേക്ക് വരട്ടെ. അവന് അര്‍ഹമായത് ഒരിക്കലും ലഭിച്ചിട്ടില്ലെന്ന് വിനീതിനും എനിക്കും എല്ലായ്‌പ്പോഴും തോന്നിയിരുന്നു. തനിക്ക് യഥാര്‍ത്ഥത്തില്‍ ചെയ്യാന്‍ കഴിയുന്നത് ലോകത്തെ കാണിക്കാന്‍ ഒരു മികച്ച സിനിമ ആവശ്യമുള്ള പ്രതിഭയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, സിനിമയിലേക്ക് പുതിയ പ്രതിഭകളെ കൊണ്ടുവരുന്നതിനാണു പ്രാധാന്യം. അങ്ങനെയാണ് ഹിഷാനെകൊണ്ട് സംഗീതം ചെയ്പ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.
ഹൃദയം, 'ലവ് ആക്ഷന്‍ ഡ്രാമ', ഹെലന്‍, കുഞ്ഞേല്‍ദൊ എന്നിവര്‍ക്കുള്ള രചനകള്‍ ഒരേസമയം സംഭവിച്ചു. നാല് സിനിമകളിലും വിനീത് ഭാഗമായിരുന്നു. ആദ്യമായി സംവിധാനം ചെയ്യുന്നത് കൊണ്ട് സംവിധായകര്‍ക്ക് എന്റെ പിന്തുണ വളരെ ആവശ്യമായിരുന്നു. ധ്യാന്‍, മാത്തുക്കുട്ടി സേവ്യര്‍, ആര്‍ജെ മാത്തുക്കുട്ടി എന്നിവര്‍. ഹൃദയത്തിന്റെ സംഗീതം ഹിഷാം ചെയ്യും. ഞങ്ങള്‍ അവനെ സ്‌നേഹിക്കുന്നു. ആവശ്യമെങ്കില്‍ ഹിഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ വിനീതിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നോക്കൂ, ഞങ്ങളുടെ സൗഹൃദം സിനിമകള്‍ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമാണ്, ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു കുടുംബമായി തുടരും. വിനീത് ഒരിക്കല്‍ പറഞ്ഞതുപോലെ, 'നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നിക്കും'. അതാണ് ഞങ്ങള്‍. ഞാന്‍ ഇത് എഴുതാന്‍ കാരണം. ഇന്നലെ മുതല്‍ എനിക്ക് 'ഹൃദയം മ്യൂസിക് പൊളിക്കണം' പോലുള്ള ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്നു. എനിക്ക് സങ്കടം തോന്നി. ആ നല്ല ആശംസകളെല്ലാം ഹിഷാമിലേക്കു പോകണം. ഇതിനോടകം ഹൃദയത്തിനായി എല്ലാ ഗാനങ്ങളും ഹിഷാം കമ്പോസ് ചെയ്തു കഴിഞ്ഞു. ഞാന്‍ 2020ലെ ഓണത്തിന് മിന്നല്‍ മുരളിയോടൊപ്പം ഉണ്ടാകും. അതിനുശേഷം ആട് 3യും, 2403 ഫീറ്റും. അതിനാല്‍, നിങ്ങള്‍ എന്നെ മിസ് ചെയ്യില്ല.

 

shaan rahman facebookpost about vineeth sreenivasan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES